കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂട് കുറയാതെ സരിതയും സോളാറും; സരിതയെയും ഉമ്മന്‍ചാണ്ടിയേയും കമ്മീഷന്‍ വീണ്ടും വിസ്തരിച്ചേക്കും?

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: എല്‍ഡിഎഫ് ഭരണത്തിലും ചൂട് കുറയാതെ സോളാര്‍ കേസ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണം തന്നെ താഴെ ഇടാന്‍ കെല്‍പ്പുണ്ടായിരുന്ന സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയേയും സരിതയെയും വീണ്ടും വിസ്തരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍, പിസി ജോര്‍ജ്ജ് എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള 15 സാക്ഷികളെയാണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ വിസ്തരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ച് പതിനൊന്ന് വരെ സമയം നല്‍കിയിട്ടുണ്ട്. മുന്‍മന്ത്രി കെ ബാബു, മുന്‍ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ എന്നിവരുള്‍പ്പെടെ 21 പേരെ പുതുതായി വിസ്തരിക്കാനും സാധ്യതയുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

അപേക്ഷ

അപേക്ഷ

ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത് കമ്മീഷന്റെ അഭിഭാഷകന്‍ സി ഹരികുമാറും ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രനുമാണ്.

വിസ്തരിക്കണം

വിസ്തരിക്കണം

ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി അഗസ്റ്റിനെ വിസ്തരിക്കണമെന്ന് കക്ഷികളിലൊരാളായ ജോണ്‍ ജോസഫ് ആവശ്യമുന്നയിച്ചിട്ടുണ്ട്.

സമയം അനുവദിച്ചു

സമയം അനുവദിച്ചു

ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ച് 11 വരെ സമയം അനുവദിച്ചിട്ടുണ്ട്.

വീണ്ടും വിസ്തരിക്കേണ്ടവര്‍

വീണ്ടും വിസ്തരിക്കേണ്ടവര്‍

ഉമ്മന്‍ചാണ്ടി, സരിത എസ് നായര്‍, ജിക്കുമോന്‍, ജേക്കബ്, സലിംരാജ്, വ്യവസായി എബ്രഹാം കലമണ്ണില്‍, ക്വാറി ഉടമ ശ്രീധരന്‍ നായര്‍, തോമസ് കുരുവിള, ജിഷ, അനര്‍ട്ട് ഉദ്യോഗസ്ഥന്‍ അനീഷ് എസ് പ്രസാദ്, മുടിക്കല്‍ സജാദ്, എഡിജിപി എ ഹേമചന്ദ്രന്‍, പിസി ജോര്‍ജ്, സിഎന്‍ ആന്റോ, റിജേഷ്, ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍

പുതുതായി വിസ്തരിക്കുന്നവര്‍

പുതുതായി വിസ്തരിക്കുന്നവര്‍

കെഎസ് വാസുദേവ ശര്‍മ്മ, പ്രദീപ്, രവി, സുരേന്ദ്രന്‍, പിപി തങ്കച്ചന്‍, മുന്‍ ഡിജിപി എന്‍ ബാലസുബ്രഹ്മണ്യം, മുന്‍ മന്ത്രി കെ ബാബു, പത്തനംതിട്ട മജിസ്‌ട്രേറ്റ്, ബാബു പ്രസാദ്, കോട്ടയം ഡിസിസി അംഗം തോമസ് കൊണ്ടോടി, പോലീസ് ആസ്ഥാനത്തെ സൈബര്‍സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍, എറണാകുളം ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍, ഡിവൈഎസ്പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, പികെ രാമചന്ദ്രന്‍ നായര്‍, ധീരജ്, നോബി അഗസ്റ്റിന്‍, കോട്ടയത്തെയും ആലപ്പുഴയിലേയും കലക്ടറുടെ പ്രതിനിധികള്‍.

English summary
Solar Commission may process again Oommen Chandy and Saritha S Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X