സോളാര്‍ ബോംബ് പൊട്ടില്ല! ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് നിലനില്‍ക്കില്ല

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാനിരിക്കെ സര്‍ക്കാരിനെ വെട്ടിലാക്കി നിയമോപദേശം. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്.

രാത്രിയും പകലും ആള്‍ക്കാര്‍ വരും! കൂട്ട ബലാത്സംഗത്തിനിരയായ യുവതി രണ്ടാമതും പ്രസവിച്ചു; സംഭവം പാലോട്

സൗദിയില്‍ മലയാളിയെ തൂക്കിലേറ്റില്ല! ഹസീനയും കുടുംബവും മാപ്പ് നല്‍കി! ഏഴു വര്‍ഷത്തിന് ശേഷം...

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അരിജിത് പസായത്താണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. സോളാര്‍ കേസില്‍ അഴിമതി നടന്നുവെന്ന് തെളിയിക്കാനാവശ്യമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ല. കേസെടുത്ത് വിചാരണ ആരംഭിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായേക്കാമെന്നും നിയമോപദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

പരാതി...

പരാതി...

സരിത നായരെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് അരിജിത് പസായത്ത് നിയമോപദേശം നല്‍കിയത്. ലൈംഗിക സംതൃപ്തി അഴിമതിയായി കണക്കാക്കാമെങ്കിലും, അതുസംബന്ധിച്ച് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതായും അദ്ദേഹം കണ്ടെത്തി.

റദ്ദാക്കിയേക്കാം...

റദ്ദാക്കിയേക്കാം...

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന വാദം വന്നാല്‍ കേസില്‍ തിരിച്ചടിയുണ്ടാകും. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ വരെ റദ്ദാക്കിയേക്കാമെന്നും അദ്ദേഹം ഉപദേശം നല്‍കിയിട്ടുണ്ട്.

അഴിമതിക്ക് കേസെടുക്കാം...

അഴിമതിക്ക് കേസെടുക്കാം...

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതലോടെ വേണം കേസ് രജിസ്റ്റര്‍ ചെയ്യാനെന്നും അരിജിത് പസായത്ത് നിയമോപദേശം നല്‍കി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാം. ഈ കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം സ്ത്രീപീഡനക്കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും നിര്‍ദേശമുണ്ട്.

നിയമസഭയില്‍...

നിയമസഭയില്‍...

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍ വെക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

English summary
solar report; government got legal advice.
Please Wait while comments are loading...