കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ, ഒട്ടേറെ മന്ത്രിമാര്‍ക്ക് പരോക്ഷമായി പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സോളാര്‍ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയത്.

കേസില്‍ കക്ഷിയല്ലാത്ത വിഎസ് അച്യുതാനന്ദന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

high-court-kerala

പ്രത്യേക അന്വേഷണ സംഘം ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചതെന്ന് സര്‍ക്കാരിനു വേണ്ടി ഡിവൈ.എസ്.പി.അജിത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. കേസില്‍ ജുഡീഷ്യന്‍ അന്വേഷണവും നടന്നു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, സര്‍ക്കാരിന് ഒരു രൂപപോലും സാമ്പത്തിക നഷ്ടം ഉണ്ടാക്കാത്ത കേസാണിതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി, .

സോളാര്‍ പാനല്‍ സ്ഥാപിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി സരിത എസ് നായരും ബിജു രാധാകൃഷ്ണനും നിരവധിപേരില്‍ നിന്നും പണം വാങ്ങുകയും പിന്നീട് ഒഴിഞ്ഞുമാറുകയുമായിരുന്നു. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ ഇവര്‍ തട്ടിച്ചതായാണ് കേസ്. പലരും കേസ് നല്‍കാതെ പിന്മാറി. പണം നഷ്ടമായ ചിലര്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് സരിതയെയും ബിജു രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തത്. സരിത പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും ബിജു ഇപ്പോഴും ജയിലിനകത്താണ്.

English summary
solar scam, CBI probe not necessary, govt to HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X