Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ കേസ്: മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പോലീസ് ഇടപെട്ടെന്ന്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന് ആരോപണം. കേസില്‍ പരാതിക്കാരില്‍ ഒരാളായ ശ്രീധരന്‍ നായരാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത്.

സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേകേ സംഘത്തിന്റെ തലവന്‍ എഡിജിപി ഹേമചന്ദ്രനെതിരെയാണ് ശ്രീധരന്‍ നായര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോളാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയിലാണ് ഈ ആരോപണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

Oommen Chandy

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയ വ്യക്തിയും ശ്രീധരന്‍ നായര്‍ ആയിരുന്നു.

എഡിജിപിയുടെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നാണത്രെ മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും പേഴ്‌സണല്‍ സ്റ്റാഫും പരാതിയില്‍ കടന്നുവരുന്നത് കുഴപ്പമില്ലെന്നും എഡിജിപി പറഞ്ഞതായി ശ്രീധരന്‍ നായര്‍ ആരോപിക്കുന്നുണ്ട്.

Sreedharan Nair

സരിതക്കും ടെനി ജോപ്പനും ഒപ്പം സെക്രട്ടേറിയറ്റില്‍ വച്ചാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിചിത ഭാവത്തിലാണ് മുഖ്യമന്ത്രി സരിതയോട് സംസാരിച്ചതെന്നും ശ്രീധരന്‍ നായര്‍ കമ്മീഷന് മൊഴി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+