വൈദികരെ ഭയന്ന് സ്ത്രീകള്‍ കുമ്പസാരിക്കുന്നില്ല? സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന്...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കത്തോലിക്ക സഭയിലെ സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളുടെ ധര്‍ണ്ണ. കേരള കത്തോലിക്ക സഭാനവീകരണ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ഒട്ടേറ വിശ്വാസികള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Read Also: പള്ളിമേടയില്‍ സിസിടിവി!അള്‍ത്താര ബാലികമാര്‍ വേണ്ട,വസ്ത്രം മാറാന്‍ പ്രത്യേകമുറി!രൂപതയുടെ തീരുമാനം

കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെയും, സഭയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലും പള്ളിമേടയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ മാനന്തവാടി രൂപത നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സ്ത്രീകള്‍ കുമ്പസാരിക്കാന്‍ വരുന്നില്ല...

സ്ത്രീകള്‍ കുമ്പസാരിക്കാന്‍ വരുന്നില്ല...

നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ പുരോഹിതര്‍ക്ക് മുന്നില്‍ ഭയത്തോടെയാണ് കുമ്പസാരിക്കുന്നത്. വൈദികര്‍ക്ക് മുന്നില്‍ കുമ്പസാരിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും മടിക്കുകയാണ്. പുതിയ സംഭവവികാസങ്ങള്‍ ഇതിന് ആക്കംകൂട്ടിയെന്നും ആരോപണമുണ്ട്. ഇതിനാലാണ് സ്ത്രീകള്‍ക്ക് കുമ്പസാരിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന് കാരണം.

വിശ്വാസികളുടെ ധര്‍ണ്ണ...

വിശ്വാസികളുടെ ധര്‍ണ്ണ...

സ്ത്രീകളെ കുമ്പസാരിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യം ഇതിനു മുന്‍പും ഉയര്‍ന്നിരുന്നു. എന്നാല്‍ കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം വീണ്ടുമുയര്‍ന്നിരിക്കുന്നത്. കുമ്പസാരിപ്പിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക സഭാനവീകരണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും...

സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും...

കൊട്ടിയൂര്‍ പീഡനക്കേസിനെ തുടര്‍ന്ന് പള്ളിമേടകളില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും മാനന്തവാടി രൂപത നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ഇടവകകളിലും പ്രശ്‌ന പരിഹായ സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

വസ്ത്രം മാറാന്‍ പ്രത്യേക മുറി...

വസ്ത്രം മാറാന്‍ പ്രത്യേക മുറി...

പള്ളിയില്‍ അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ലെന്നാണ് മാനന്തവാടി രൂപതയുടെ യോഗത്തിലുയര്‍ന്ന മറ്റൊരു നിര്‍ദേശം. ഇനി അള്‍ത്താര ബാലികമാരുണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറാന്‍ പ്രത്യേക മുറി നല്‍കണം. പള്ളിമുറികളില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും, തുറന്ന സ്ഥലങ്ങളില്‍ മാത്രമേ കൗണ്‍സിലിംഗ് നടത്താവൂ എന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
Some people wants to allow the nuns for confession.
Please Wait while comments are loading...