Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഒരാൾ കിടപ്പുമുറിയിൽ വീണ് കിടക്കുന്നു''; കാമുകനെ കൊലപ്പെടുത്തിയ രശ്മി, പോലീസ് ചുരുളഴിച്ചത് ഇങ്ങനെ

തിരുവനന്തപുരം; കുളത്തൂപ്പുഴയിൽ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരപുരുഷ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് ആറ്റിനു കിഴക്കേക്കര ടി.എസ്.ഭവനിൽ ദിനേശിനെ(25) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി(25)യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രശ്മിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

 ഏറെ നാളായി അടുപ്പത്തിൽ

ഏറെ നാളായി അടുപ്പത്തിൽ

രശ്മിയും ഓട്ടോ ഡ്രൈവറായിരുന്ന ദിനേശും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ദിനേശ് പലപ്പോഴായി രശ്മിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. കൊലപാതകം നടന്ന വെള്ളിയാഴ്ച രശ്മിയുടെ അമ്മ തൊഴിലുറപ്പ് പണിക്ക് പോയ സമയത്താണ് ദിനേശ് വീട്ടിലെത്തിയത്. ഈ സമയം രശ്മി അടുക്കളയിൽ പണിയെടുക്കുകയായിരുന്നു.

 മറ്റ് പുരുഷൻമാരുമായി ബന്ധം

മറ്റ് പുരുഷൻമാരുമായി ബന്ധം

യുവതിക്ക് മറ്റ് പുരുഷ സുഹൃത്തുക്കളുണ്ടെന്ന് ദിനേശ് ആരോപിച്ചതോടെയാണ് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായത്. ദിനേശിന്റെ ആരോപണം രശ്മി നിഷേധിച്ചെങ്കിലും ഇയാൾ വിശ്വസിച്ചില്ല. രശ്മിയുടെ ഫോണും വിവരങ്ങളും പരിശോധിക്കണമെന്ന് ഇയാൾ വാശി പിടിച്ചു. കിടപ്പുമുറിയിൽ ആയിരുന്ന ഫോൺ എടുക്കാനായി ദിനേശ് ശ്രമിച്ചതോടെ രശ്മി ഇത് തടയുകയായിരുന്നു.

 കയ്യാങ്കളിക്കിടെ

കയ്യാങ്കളിക്കിടെ

തുടർന്ന് ഇരുവരും തമ്മിൽ കയ്യാങ്കളിയായി.ഇരുവരും തമ്മിൽ നടന്ന പിടിവലിക്കിടെ ശക്തമായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചു വീണ ദിനേശ് മരണപ്പെടുകയായിരുന്നു. അതേസമയം ദിനേശ് മരിച്ചെന്ന് ഉറപ്പായതോടെ കിടപ്പുമുറിയിൽ നിന്ന് വലിച്ച് പുറത്തെത്തിക്കാൻ യുവതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് മറ്റ് വഴികൾ ഇല്ലാതെ അയൽവാസികളെ വിളിച്ച് കൂട്ടിയത്.

 ഒരാൾ മരിച്ച് കിടക്കുന്നു

ഒരാൾ മരിച്ച് കിടക്കുന്നു

തന്റെ വീട്ടിൽ ഒരാൾ വീണ് കിടക്കുകയാണെന്നായിരുന്നു രശ്മി അയൽവാസികളോട് പറഞ്ഞത്. ഇതോടെ സമീപവാസികൾ എത്തി പരിശോധിച്ചു. ദിനേശ് മരിച്ചെന്ന് വ്യക്തമായതോടെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം കൈലി മുണ്ട് മാത്രം ധരിച്ച് യുവാവ് കിടപ്പുമുറിയിൽ കിടക്കുന്നതും കണ്ടതോടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന സംശയം ഉയർന്നു. ഇതോടെയാണ് രശ്മിയെ പോലീസ് ചോദ്യം ചെയ്തത്.

Recommended Video

cmsvideo
    Covaxin vaccination found effective in non-human primates‌ | Oneindia Malayalan
     മറ്റാരുടേയെങ്കിലും സഹായം

    മറ്റാരുടേയെങ്കിലും സഹായം

    വീഴ്ചയിൽ തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. എന്നാൽ പട്ടാപ്പകൽ ദിനേശിനെ ഒറ്റയ്ക്ക് കൊലപ്പെടുത്താൻ രശ്മിക്ക് സാധിക്കുമോയെന്നാണ് സംശയം ഉയർത്തുന്നത്. മറ്റാരുടെയെങ്കിലും സഹായം രശ്മിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധനാഫലവും സൈബർസെല്ലിന്റെ റിപ്പോർട്ടും പുറത്തുവന്നെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+