അമ്മയുടെ കണ്ണീരാണ്... ഗോവിന്ദച്ചാമിയെ വെറുതെ വിട്ടാല്‍ മരണം മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നില്‍...
പാലക്കാട്: ഗോവിന്ദച്ചാമിയെ വെറുതെ വിട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് സൗമ്യയുടെ അമ്മ സുമതി. പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ടെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു.
സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. കേസ് ഹൈക്കോടതിയില്‍ വാദിച്ച അഭിഭാഷകനെ തന്നെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയോഗിക്കാത്തത് വീഴ്ചയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പരാതി നല്‍കുനമെന്നും സുമതി പറഞ്ഞു.

സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നതിന് എന്ത് തെളിവാണുള്ളത് എന്നാണ് കോടതി ചോദിച്ചത്. കോടതിയുടെ ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞെന്ന് അറിഞ്ഞ് പ്രതികരിക്കുന്നതിനിടെ സുമതി വിങ്ങിപ്പൊട്ടുകയും ചെയ്തു.












Click it and Unblock the Notifications