കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ ഫണ്ട് വിനിയോഗിക്കാന്‍ തടസ്സം നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് സ്പീക്കര്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയത്തിനെതിരെ തുറന്നടിച്ച് നിയമസഭാ സ്പീക്കറും പൊന്നാനി എം.എല്‍.എയുമായ പി. ശ്രീരാമകൃഷ്ണന്‍. ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുമെന്നു ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എം.എല്‍ -എ.ഫണ്ട് വഴിയുള്ള വികസനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് തടസ്സം നില്‍ക്കുന്നത് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയത്തിനെതിരെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നത് .എല്ലാ മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ക്ക് അനുവദിച്ച ആസ്തി വികസന ഫണ്ട് വിനിയോഗിക്കാന്‍ തടസ്സം നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് സ്പീക്കര്‍ പൊന്നാനിയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു പറഞ്ഞു.

ചെറിയ സാങ്കേതികത്വ പ്രശ്‌നങ്ങള്‍ പറഞ്ഞ് പദ്ധതികള്‍ യഥാസമയം നടത്തുന്നതിന് തടസ്സമായി നില്‍കുന്നത് ചില ഉദ്യോഗസ്ഥരുടെ മനോഭാവം മൂലമാണ്. ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനം മൂലം എം.എല്‍.എമാര്‍ക്കാണ് ഇതിന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇത്തരത്തില്‍ എം.എല്‍.എമാര്‍ക്ക് അനുവദിച്ച ഫണ്ട് യഥാസമയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുന്നുണ്ടെന്നും, ഇത്തരം വിഷയങ്ങളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുന്നതിനുള് നടപടികള്‍ ഉണ്ടാകുമെന്നും അടിയന്തര ഫയലുകളില്‍ ഒരു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം രൂപപ്പെടുത്തുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

news


പാലപ്പെട്ടിയിലെ കലാക്രമണ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു വൈകുന്നേരമാണ് കടലാക്രമണ ബാധിത പ്രദേശങ്ങളും, ദുരിതബാധിതരെ താല്ക്കാലികമായി പുനരധിവസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പിലും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയത്.പാലപ്പെട്ടി കാപ്പിരിക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കടലാക്രമണമുണ്ടായത്. ഈ ഭാഗത്ത് തകര്‍ന്ന വീടുകളൂം സ്പീക്കര്‍ നേരില്‍ കണ്ടു. ശാസ്ത്രീയമായ രീതിയിലുള്ള കടല്‍ഭിത്തി നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, എന്നാല്‍ ഇതിന് കാലതാമസം വരുമെന്നതിനാല്‍ അടിയന്തര പ്രാധാന്യമുള്ള ഭാഗങ്ങളില്‍ ഉടന്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പാലപ്പെട്ടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും സ്പീക്കര്‍ സന്ദര്‍ശനം നടത്തി. പതിനൊന്ന് കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.തങ്ങളുടെ ദുരിതങ്ങള്‍ കുടുംബങ്ങള്‍ സ്പീക്കറോട് വിവരിച്ചു. സ്പീക്കറോടൊപ്പം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങള്‍, തഹസില്‍ദാര്‍ ജി- നിര്‍മ്മല്‍കുമാര്‍, ഫിഷറീസ് ഡി.ഡി.ജയനാരായണന്‍ എന്നിവരുമുണ്ടായിരുന്നു.

English summary
Speaker about the block in MLA fund usage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X