ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍
തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് പകരം സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാകും. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എം ബി രാജേഷിന് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയായിരിക്കും നല്‍കുക.
അതേസമയം സ്ഥാനമൊഴിയുന്ന എം ബി രാജേഷിന് പകരമായി എ എന്‍ ഷംസീര്‍ സ്പീക്കറാകും. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് ജയിച്ചത്. സിറ്റിംഗ് എം എല്‍ എ വി ടി ബല്‍റാമിനെ തോല്‍പ്പിച്ചായിരുന്നു ജയം.

പതിനാലും പതിനഞ്ചും ലോക്‌സഭകളില്‍ രണ്ട് തവണ തുടര്‍ച്ചയായി പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളയാളാണ് എം ബി രാജേഷ്. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും ഡി വൈ എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ് എം ബി രാജേഷ്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

അതേസമയം തലശ്ശേരി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം വട്ടം വിജയിച്ചാണ് എ എന്‍ ഷംസീര്‍ നിയമസഭയിലെത്തുന്നത്. എസ് എഫ് ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സി പി ഐ എമ്മിനെ ഏത് അവസരത്തിലും പ്രതിരോധിക്കുക എന്ന ശൈലിയാണ് ഷംസീറിന്റേത്. ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമായിരുന്നു.

അതേസമയം ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജി വെച്ച സജി ചെറിയാന്റെ ഒഴിവിലേക്ക് പകരം മന്ത്രിയെ പരിഗണിച്ചിട്ടില്ല. അനാരോഗ്യത്തെ തുടര്‍ന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയിരുന്നു. ഇതോടെയാണ് പാര്‍ട്ടിയിലും ഭരണഘടനയിലും മാറ്റം വന്നത്.
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലപ്പെടുത്തുകയായിരുന്നു. ഇന്നാണ് എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. നേരത്തെ 2020 ലും കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യത്തെ തുടര്‍ന്ന് മാറിയിരുന്നു. അന്ന് എ വിജയരാഘവനായിരുന്നു ആക്ടിംഗ് സെക്രട്ടറിയായത്.












Click it and Unblock the Notifications