Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന്; ഒടുവിൽ അനുമതി നൽകി ഗവർണർ

തിരുവനന്തപുരം; ഡിസംബർ 31 ന് പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഗവർണറുടെ തിരുമാനം. നേരത്തേ ഡിസംബർ 23 ന് സഭ ചേരാനുള്ള സർക്കാർ ആവശ്യം ഗവർണർ തള്ളിയിരുന്നു.

വിവാദ കാർഷിക നിയമ ഭേദഗതി തള്ളിക്കളയാൻ ഡിസംബർ 23 നായിരുന്നു ആദ്യം സർക്കാർ നിയമസഭ സമ്മേളനം ചേരാൻ ഗവർണറോട് അനുമതി തേടിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം തേടി.പിന്നീട് വിശദീകരണത്തിൽ തപ്തിയില്ലെന്നും അടിയന്തരമായി സമ്മേളനം ചേരേണ്ട സാഹചര്യം ഇല്ലെന്നും കാണിച്ച് ആവശ്യം തള്ളുകയായുമായിരുന്നു.

arif khan

ജനവരി എട്ടിന് ബജറ്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാം എന്നായിരുന്നു ഗവർണറുടെ നിലപാട്. ജനവരി എട്ടിലെ ബജറ്റ് സമ്മേളനത്തിന് ഗവർണർ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതോടെ സർക്കാരും പ്രതിപക്ഷവും ഗവർണർക്കെതിരെ രംഗത്തെത്തി. പിന്നാലെ 31 ന് സഭ ചേരാൻ വീണ്ടും മന്ത്രിസഭ ശുപാർശ ചെയ്യയുകയായിരുന്നു.

തുടർന്ന് മന്ത്രിമാരായ വിഎസ് സുനിൽകുമാറും എകെ ബാലനും കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ചർച്ച നടത്തിയിരുന്നു.പിന്നാലെയാണ് ഗവർണർ അനുകൂല നിലപാട് സ്വീകരിച്ചത്.ചർച്ച അനുകൂലമാണെന്ന് നേരത്തേ മന്ത്രിമാരും വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+