ഇതാട്രാ കേരളം; തുടര്‍വിദ്യാ കലോത്സവത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനും മറുനാടന്‍ തൊഴിലാളികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍; മലപ്പുറത്തിന് കിരീടം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഭിലിംഗക്കാര്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഒരുക്കി സംസ്ഥാന സാക്ഷരതാ മിഷന്‍. കോഴിക്കോട്ട് നടന്ന സംസ്ഥാന തുടര്‍വിദ്യാകലോത്സവത്തിലാണ് ഇരുവിഭാഗങ്ങള്‍ക്കും മിഷന്‍ പ്രത്യേക മത്സരങ്ങള്‍ ഒരുക്കിയത്. ഇരുകൂട്ടരെയും സംബന്ധിച്ച് ഇതൊരു വേറിട്ട അനുഭവമായി. കാഴ്ചക്കാര്‍ക്കും പുതുമയേറിയ അനുഭവമായി മാറി ഇത്തവണ സംസ്ഥാന തുടര്‍വിദ്യാകലോത്സവം.

പാർവ്വതി ചെയ്തതൊന്നും സ്ത്രീവിരുദ്ധമല്ലേ.. പാർവ്വതിയോട് പത്ത് ചോദ്യങ്ങളുമായി വിവരാവകാശ പ്രവർത്തകൻ

കലോത്സവത്തില്‍ 130 പോയിന്റുമായി മലപ്പുറം ജില്ല സ്വര്‍ണക്കപ്പ് നേടി. 116 പോയിന്റുനേടിയ കാസറഗോഡ് ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 111 പോയിന്റുമായി കണ്ണൂര്‍ ജില്ല മൂന്നാമതെത്തി. മറ്റു ജില്ലകള്‍: കോഴിക്കോട് 90 , തിരുവനന്തപുരം- 66 ,വയനാട് 80 ,പാലക്കാട്- 73 , തൃശൂര്‍-63 ,എറണാകുളം- 42, കൊല്ലം- 34, ഇടുക്കി- 20, കോട്ടയം- 24, പത്തനംതിട്ട- 19,ആലപ്പുഴ- 6.

tra2

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറില്‍ നിന്നും മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനം നേടിയ ജില്ലകള്‍ക്കുള്ള ട്രോഫികളും അദ്ദേഹം സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി സജീവന്‍ ടി.വി, ജോബിഷ്, കൃഷ്ണന്‍ പി.കെ, ലച്ചു എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. ഇവര്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ സമ്മാനിച്ചു.

tra1

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗമുള്‍പ്പെടെ നാല് വിഭാഗങ്ങളിലായി 73 ഇനങ്ങളില്‍ നടന്നുവരുന്ന മത്സരങ്ങളില്‍ മൊത്തം 1400 പേരാണ് മാറ്റുരച്ചത്. സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന വിവിധ കോഴ്‌സുകളുടെയും പദ്ധതികളുടെയും ഗുണഭോക്താക്കളാണ് കലോത്സവത്തില്‍ മത്സരിച്ചത്. കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുക്കം മുഹമ്മദ്, കെ.വി.ബാബുരാജ്, സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍നായര്‍, കലോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍ ഷാജുജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
special events for transgenders and migrant workers in youthfestival- malappuram winners

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്