• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോഷ്യൽ മീഡിയ വഴി അടിച്ചിറക്കിയത് പച്ചക്കള്ളം', രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വികെ സനോജ്

Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി കലാപാഹ്വാനം നടത്തിയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്തിരിക്കുകയാണ്. മുസ്ലീം നാമധാരികളായ സഖാക്കളെ സിപിഐഎം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കെട്ടിലാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വിവാദ പോസ്റ്റ്.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്ത് വന്നിരിക്കുകയാണ്. രാഹുലിന് എതിരെയുളള കേസ് വർഗീയവാദികളായ കോൺഗ്രസുകാർക്കുള്ള താക്കീതാണെന്ന് വികെ സനോജ് പ്രതികരിച്ചു.

1

വികെ സനോജിന്റെ പ്രതികരണം: 'സോഷ്യൽ മീഡിയയിലൂടെ കലാപ ആഹ്വാനം നടത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ് വർഗ്ഗീയ വാദികളായ കോൺഗ്രസുകാർക്കുള്ള താക്കീതാണ്. പാലക്കാട് സി.പി.ഐ.(എം) ലോക്കൽ കമ്മറ്റി അംഗത്തെ വെട്ടി കൊലപ്പെടുത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് ആർ.എസ്‌.എസിനെ രക്ഷിച്ചെടുക്കാനായി സി.പി.ഐ.(എം) മുസ്‌ലിം നാമധാരികളെ മനപൂർവം കൊലയ്ക്ക് കൊടുക്കുന്നു എന്ന തരത്തിൽ പച്ച കള്ളം സോഷ്യൽ മീഡിയ വഴി അടിച്ചിറക്കിയത്.

ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍

2

തന്റെ പാർട്ടിയായ കോൺഗ്രസ് അടക്കം കൊന്നു തള്ളിയ സി.പി.ഐ.(എം) പ്രവർത്തകരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇത്രയും നീചമായ ഒരു ഉളുപ്പിലായ്മ കോൺഗ്രസ് നേതാവ് നടത്തിയത്. സി.പി.ഐ.(എം) നേതാവ് ആർ.എസ്‌.എസുകാരുടെ കത്തി മുനയിൽ കൊല്ലപ്പെട്ടു കിടക്കുമ്പോഴും അതിനെ സമൂഹത്തിന്റെ മത മൈത്രി തകർത്ത് ആർ.എസ്‌.എസിനൊപ്പം നേട്ടം കൊയ്യാനുള്ള വർഗ്ഗീയ സാഹചര്യമായി കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിൽ ഈ പ്രചാരണം അഴിച്ചു വിട്ടത്.

ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

3

കെ.പി ശശികലയും, കെ.സുരേന്ദ്രനും, ഒടുവിൽ പി.സി ജോർജ്ജുമൊക്കെ ഇതേ തരത്തിൽ വർഗ്ഗീയയ കലാപത്തിന് കാരണമായേക്കാവുന്ന കമന്റുകൾ നടത്തിയതിനാണ് മുന്നേ പോലീസ് കേസെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ പറഞ്ഞ അഭിപ്രായത്തോട് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ സമൂഹത്തിന് താൽപര്യമുണ്ട്. വർഗ്ഗീയ പ്രചാരണവും കലാപാഹ്വാനവും അതിനുള്ള കേസുകളും ഈ കാലത്തിനിടിടെ കേരളം സംഘ്പരിവാറുകാരിൽ നിന്നും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളിൽ നിന്നും മാത്രമാണ് കേട്ട് ശീലിച്ചത്. ഖദറുടുത്ത സംഘ പരിവാറും കേരളത്തെ കലാപ ഭൂമിയാക്കാൻ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ്.

കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

4

രാഹുൽ മാങ്കൂട്ടത്തിൽ സമൂഹത്തിൽ പടർത്താൻ ശ്രമിച്ച വിഷം കേരളത്തെ പോലെ ഇടത് - മതേതര മൂല്യങ്ങൾ പേറുന്ന സാമൂഹിക ചുറ്റുപാടായത് കൊണ്ട് മാത്രം വളർന്നു പന്തലിക്കാഞ്ഞതാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ പോലുള്ള ഇടങ്ങളിൽ ഇത്തരം കള്ളങ്ങൾ തന്നെ വലിയ കലാപങ്ങൾക്ക് ധാരാളമാണെന്നു സമീപ കാല അനുഭവങ്ങളിൽ നിന്ന് തന്നെ നമുക്ക് മനസിലായതാണ്. അത്തരം വിഷലിപ്തമായ ശ്രമങ്ങൾക്ക് കേരളത്തിന്റെ സാമൂഹിക മൈത്രിയെ ഉപയോഗപ്പെടുത്താൻ നിന്ന കോൺഗ്രസിനകത്തെ ഈ യുവ പി.സി ജോർജ്ജിനെതിരെ വന്ന കേസ് വർഗീയ കോമരങ്ങളായ കോൺഗ്രസുകാർക്കുള്ള താക്കീത് കൂടിയാണ്'.

English summary
' spread lies through social media', DYFI state Secretary VK Sanoj against Rahul Mangoothil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X