കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചരിക്കുന്നത് വ്യാജ അലൈന്‍മെന്റ്, ഉത്തരവാദിത്തമില്ല; വിശദീകരണവുമായി കെ റെയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന പ്രചരണ അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ കോർപ്പറേഷന്‍. നിലവില്‍ പ്രചരിപ്പിക്കപ്പെടുന്ന അലൈന്‍മെന്റ് മാപ്പ് വസ്തുതാ വിരുദ്ധമാണ്. ഈ മാപ്പുകളില്‍ കെ റെയിലിന് ഉത്തരവാദിത്തമില്ലാത്തതാണ്. സില്‍വര്‍ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ട് വരച്ച മാപ്പാണ് ഇതെന്നും ഇത് വെറും സൂചകമാണെന്നും കോർപ്പറേഷന്‍ വ്യക്തമാക്കുന്നു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്ര്സ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം എല്‍ ഉള്ളപ്പടേയുള്ളവർ രംഗത്ത് എത്തിയിരുന്നു. മന്ത്രി സജി ചെറിയാന് വേണ്ടി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രചരണത്തില്‍ വിശദീകരണവുമായി കെ റെയില്‍ രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് കെ റെയില്‍ കോർപ്പറേഷന്‍ പുറപ്പെടുവിച്ച വിശദീകരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 krail-

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല. ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോം (https://themterorailguy.com/) എന്ന വെബ്‌സൈറ്റില്‍, സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ നേര്‍ രേഖയില്‍ ബന്ധിപ്പിച്ചു കൊണ്ട് വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണ്.

ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില്‍ (https://themterorailguy.com/) വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക അലൈന്‍മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്.2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്റെ വ്യാജ അലൈന്‍മെന്റ് സോഷ്യല്‍ മീഡിയയില്‍ വ്യപാകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ റെയില്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അഭ്യര്‍ഥിച്ചിരുന്നതുമാണ്. വിശദമായ സര്‍വേക്കു ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്.

2020 ജൂണ്‍ ഒമ്പതിന് സിസ്ട്ര ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡിപിആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ് കെറെയിലിന്റെ വെബ്‌സൈറ്റിലുള്ളത്.

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

English summary
Spreading fake alignment, no liability; K Rail with explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X