കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"സൂക്ഷിച്ചോ,അടുത്തത് നീയാണ്" ഇളയിടത്തിന് പിന്നാലെ ശ്രീചിത്രന് ഭീഷണി സന്ദേശം

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്തും സംസാരിച്ചതിന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് നേരെ സംഘപരിവാര്‍ കൊലവിളി നടത്തിയിരുന്നു. മുന്നറിയിപ്പില്‍ കലിതീരാത്ത കൂട്ടം ഇന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ആക്രമിക്കുകയും ചെയ്തു. സംഘപരിവാര്‍ ആക്രമണങ്ങളെ നിരന്തരം വിമര്‍ശിക്കുകയും അതിനെതിരെ പൊതുവേദികളില്‍ സംസാരിക്കുകയും ചെയ്യുന്ന ശ്രീചിത്രന് നേരേയും ഭീഷണി സന്ദേശം എത്തിയിരിക്കുകയാണ്.

സൂക്ഷിച്ചോ അടുത്തത് നീയാണെന്ന് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശമാണഅ എത്തിയത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീചിത്രത്തന്‍ ഇക്കാര്യം പറഞ്ഞത്. ശ്രീചിത്രന്‍റെ പോസ്റ്റ് വായിക്കാം.

 ആഹ്വാനം

ആഹ്വാനം

സംഘപരിവാറിനെ വിമര്‍ശിച്ച സുനില്‍ പി ഇളയിടത്തിന് നേരെ കടുത്ത തെറിവിളിയും ആക്രമണവും തുടരുകയാണ്. അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലാനായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വന്ന ആഹ്വാനം. സുനില്‍ പി ഇളയിടത്തിന്റെ ചിത്രത്തിനൊപ്പം ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നായിരുന്നു ആഹ്വാനം.

 വീഡിയോ

വീഡിയോ

അടൂര്‍ സ്വദേശിയായ ശ്രീവിഷ്ണു എന്ന സംഘപരിവാറുകാരൻ ആണ് ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടത്. കടുത്ത സംഘപരിവാര്‍ അനുകൂല പ്രചാരണ പേജായ സുദര്‍ശനത്തില്‍ വന്ന വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് കല്ലെറിഞ്ഞ് കൊല്ലാനുളള ആഹ്വാനം ഉണ്ടായത്.

 ആക്രമണം

ആക്രമണം

ഇതിന് പിന്നാലെയാണ് ഇന്ന് അദ്ദേഹത്തിന്‍റെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്‍റെ ഓഫീസിന് മുന്നിലെ ബോര്‍ഡ് നശിപ്പിക്കുകയും ഓഫീസ് വാതിലില്‍ കാവി വരകളിട്ട് വൃത്തികേടാക്കുകയും ചെയ്തിരുന്നു. ഇത് കഴിഞ്ഞാണ് ശ്രീചിത്രന് നേരെയും ഭീഷണി എത്തിയത്. ഭീഷണിക്കാര്യം ശ്രീചിത്രന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. വായിക്കാം

 അടുത്ത് നീ

അടുത്ത് നീ

ഒരു ഇൻറർനെറ്റ് കോൾ വന്നിരുന്നു. " സൂക്ഷിച്ചോ, അടുത്തത് നീയാണ് " എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോൺ വെച്ചു. ഒരു പരിപാടിയിൽ നിന്ന് ഇപ്പോൾ ഇറങ്ങിയപ്പോഴാണ് സുനിൽ പി ഇളയിടത്തിന്റെ ഡിപ്പാർട്ട്മെന്റ് കാബിനിൽ ഭീഷണികൾ എഴുതി വെച്ച കാര്യം അറിയുന്നത്.

 ഗംഭീരമാകുന്നുണ്ട്

ഗംഭീരമാകുന്നുണ്ട്

ഗംഭീരമാകുന്നുണ്ട് വിശ്വാസ സംരക്ഷണം. തോക്കില്ലാത്ത കാലത്ത് ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച് തുടങ്ങിയതാണല്ലോ. പൻസാരെയും ധാബോൽക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് നമുക്കു മുന്നിലെത്തിയിരിക്കുന്നു.

 ഒപ്പം നിന്നു സംസാരിക്കും

ഒപ്പം നിന്നു സംസാരിക്കും

നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാൽ മറ്റുള്ളവർ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.
തൽക്കാലം ഇത്രമാത്രം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sreechithran facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X