കേരളം പിടിക്കാൻ ബിജെപിക്ക് കൂട്ടായി ശ്രീശാന്തും...! ഇനി ക്രിക്കറ്റല്ല...സംഘപരിവാർ രാഷ്ട്രീയം മതി...!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ വന്ന് പോയതിന് ശേഷം കേരള ബിജെപിക്ക് എന്ത് മാറ്റമാണ് സംഭവിക്കാന്‍ പോകുന്നതെന്ന കണ്ടറിയേണ്ട വിഷയമാണ്. എന്നാല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്. ക്രിക്കററ് ശ്രീശാന്ത് ഏറെക്കുറെ വിട്ട മട്ടാണ്. ഇനി രാഷ്ട്രീയം തന്നെയാണ് കക്ഷിയുടെ ഉന്നം.

Read Also: ചാനല്‍ രംഗം ബിജെപി പിടിച്ചടക്കും...!!! അടുത്തത് എന്‍ഡിടിവി...!!! പിന്നില്‍ രാംദേവ്...!!!

ശ്രീശാന്ത് പുതിയ വഴിയേ

ശ്രീശാന്ത് പുതിയ വഴിയേ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു ശ്രീശാന്ത്. വിഎസ് ശിവകുമാറിനോട് തോറ്റതോടെ പിന്നെ ശ്രീയെ ആ വഴിക്ക് കണ്ടതുമില്ല. എന്നാല്‍ എനി കാര്യങ്ങള്‍ അങ്ങനെ ആവില്ലെന്നാണ് സൂചനകള്‍.

ഇനി ക്രിക്കറ്റല്ല വലുത്

ഇനി ക്രിക്കറ്റല്ല വലുത്

കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ശ്രീശാന്ത് തീരുമാനിച്ചിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ ഇനി രാഷ്ട്രീയത്തിനാണേ്രത പ്രാധാന്യം.

അമിത് ഷായുമായി കൂടിക്കാഴ്ച

അമിത് ഷായുമായി കൂടിക്കാഴ്ച

മാതൃഭൂമി ന്യൂസിനോടാണ് ശ്രീശാന്ത് ഇക്കാര്യം പങ്കുെവച്ചത്. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുത്ത് തന്റെ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ശ്രീശാന്ത് തുടക്കം കുറിക്കുകയും ചെയ്ത് കഴിഞ്ഞു.

പലതും പഠിച്ചു

പലതും പഠിച്ചു

ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട ശ്രീശാന്ത് കുറച്ച് നാളുകളായി സിനിമാ അഭിനയവും മറ്റുമായി തിരക്കിലാണ്. ഒരു കൊല്ലം കൊണ്ട് താന്‍ പലതും പഠിച്ചുവെന്ന് ശ്രീശാന്ത് പറയുന്നു. ക്രിക്കറ്റ് വിലക്കിനെക്കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചില്ല.

കേരളം പിടിക്കാൻ

കേരളം പിടിക്കാൻ

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സിനിമാ താരങ്ങളുടേത് അടക്കം പ്രമുഖരുടെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായിരുന്നില്ല. ശ്രീശാന്തിനെ കളത്തിലിറക്കുന്നതിലൂടെ യുവാക്കളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ലക്ഷ്യം യുവാക്കൾ

ലക്ഷ്യം യുവാക്കൾ

ബിജെപി നല്‍കുന്നത് മികച്ച അവസരമാണെന്ന് ശ്രീശാന്ത് പറയുന്നു. യുവാക്കളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.

English summary
S Sreesanth to enter in active politics with BJP
Please Wait while comments are loading...