കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്; വിപുലമായ ഒരുക്കങ്ങള്‍, മേയ് 10 മുതല്‍ പ്രദര്‍ശനം

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിപുലമായ പ്രദര്‍ശനങ്ങള്‍. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 10 മുതല്‍ 16 വരെ കോഴിക്കോട് ബീച്ചിലാണ് ഉത്പ്പ- പ്രദര്‍ശന- വിപണന മേള.

കുടുംബശ്രീ, ആരോഗ്യം, കൃഷി, ഫിഷറീസ്, പി.ആര്‍.ഡി, എസ്.സി, എസ്.ടി, കയര്‍, ടൂറിസം, വ്യവസായം, ഖാദി, ആര്‍ട്ടിസാന്‍സ്, എക്‌സൈസ്, വനം, ആര്‍ക്കിയോളജി, സിവില്‍ സപ്ലൈസ്, പിന്നോക്ക വികസന കോര്‍പ്പറേഷന്‍, കെ.എസ്. ഇ.ബി, അനെര്‍ട്ട്, കിര്‍ത്താഡ്‌സ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറിലധികം സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിക്കും.

വകുപ്പുകളുടെ പ്രവര്‍ത്തനവും നേട്ടങ്ങളും ഒപ്പം സേവനങ്ങും പൊതുജനങ്ങളില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് ഒരുക്കുന്ന മേളയ്ക്കായി വകുപ്പുകള്‍ തയ്യാറെടുപ്പ് തുടങ്ങി. ഇവയില്‍ 40 സ്റ്റാളുകളുടെ ചുമതല കുടുംബശ്രീക്കാണ്. വിവിധ വകുപ്പുകള്‍ക്കൊപ്പം ആരോഗ്യരംഗത്തെ നേര്‍കാഴ്ചകളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ 4 സ്റ്റാളുകളും എക്‌സൈസ് വകുപ്പിന്റെ 8 സ്റ്റാളുകളും വനിതാവികസന കോര്‍പ്പറേഷന്റെ 4 സ്റ്റാളുകളും എക്‌സിബിഷനില്‍ ഉണ്ടായിരിക്കും.

 meeting

നാടന്‍ ഭക്ഷണങ്ങളുടെ വൈവിധ്യം ഒരുക്കി ഫുഡ് കോര്‍ട്ടും അറിവിന്റെ വാതായനങ്ങള്‍ തുറന്ന് ബുക്ക് മാര്‍ക്കിന്റെ പുസ്തക സ്റ്റാളും മേളയിലുണ്ടാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ത്രിവേണിയുടെ സ്‌കൂള്‍ ബസാറും മേളയുടെ ഭാഗമാകും. ചെറുകിട നാടന്‍ ഉത്പ്പന്നങ്ങളുമായി സഹകരണ സംഘങ്ങളും സ്റ്റാളുകള്‍ ഒരുക്കും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ച് വികസന സെമിനാറുകളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിക്കും. മെയ് 10ന് വിവിധ പ്ലോട്ടുകള്‍ അണിനിരത്തി ഘോഷയാത്രയും ഒരുക്കുന്നുണ്ട്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ആരംഭിക്കാവുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തും. വാര്‍ഷികാഘോഷ പരിപാടികളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് അവലോകനം ചെയ്യുതിന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ എന്നിവര്‍ സംസാരിച്ചു.

English summary
state government nearing two years of success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X