സോളാറില്‍ സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വിഎസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. വിഎസിന് ഹര്‍ജി നല്‍കേണ്ട കാര്യമെന്താണെന്നും സര്‍ക്കാര്‍ ചോദിക്കുന്നുണ്ട്.
സോളാര്‍ തട്ടിപ്പിന്റെ പേരില്‍ സംസ്ഥാന ഖജനാവിന് ഒരു പൈസപോലും നഷ്ടപ്പെട്ടിട്ടില്ല. ഹര്‍ജിക്കാരനായ വിഎസ് അച്യുതാനന്ദന് പോലും പണം നഷ്ടമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

സര്‍ക്കാരിന് വേണ്ടി ഡിവൈഎസ്പി പിവി അജിത്ത് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
സോളാര്‍ തട്ടിപ്പ് വെറും സാമ്പത്തിക തട്ടിപ്പ് മാത്രമല്ലെന്നാണ് പ്രതിപക്ഷത്തിന്റേയും സിപിഎമ്മിന്റേയും പക്ഷം. ഭരണ പക്ഷത്തെ മന്ത്രിമാരും പ്രമുഖരും സരിത എസ് നായരുടെ സ്വാധീനത്തില്‍ പെട്ടിട്ടുണ്ടെന്നും അവിഹിത ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സിപിഎം അടക്കമുളളവര്‍ ആരോപിക്കുന്നു. ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം മന്ത്രിമാരും എംപിമാരും എംഎല്‍എമാരും സോളാര്‍ കേസില്‍ പഴി കേട്ടിട്ടുണ്ട്. തുടക്കത്തില്‍ ആരോപണ വിധേയരായ പലരുടേയും പേരുകള്‍ പിന്നീട് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പരാമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications