കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്തപുരിയില്‍ അരങ്ങുണര്‍ന്നു, ഇനി കലയുടെ രാപ്പകലുകള്‍

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ കലാപ്രതിഭകള്‍ക്കായി അന്തപുരിയുടെ വേദികള്‍ ഉണര്‍ന്നു. ഇനി അഞ്ചുനാള്‍ കലയുടെ രാപ്പകലുകള്‍. 56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിച്ചു.

കലോത്സവത്തെ വരവേറ്റ് നടന്ന വര്‍ണശബളമായ ഘോഷയാത്ര, അനന്തപുരിയെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ചു. പാളയം സംസ്‌കൃത കോളേജില്‍ നിന്ന് പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് പങ്കെടുത്തത്.

school kalolsavam

കലാരൂപങ്ങള്‍ മുതല്‍ പത്താന്‍കോട് ആക്രമണത്തില്‍ മരിച്ച ജവാന്മാര്‍ക്കുള്ള ആദരാഞ്ജലികള്‍ വരെയുള്ള അവതരണങ്ങള്‍ ഘോഷയാത്രയെ അവിസ്മരണീയമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ പതിനായിരത്തോളം കുട്ടികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

വിളക്ക് വയ്ക്കാനായി മുഖ്യമന്ത്രി

വിളക്ക് വയ്ക്കാനായി മുഖ്യമന്ത്രി

56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കല്‍വിളക്കില്‍ 56 തിരികള്‍ കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സംസാരം കുറവ്

സംസാരം കുറവ്

ഉദ്ഘാടന വേദികളില്‍ മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ പിടി വിടാറില്ലാത്ത രാഷ്ട്രീയക്കാര്‍ കലോത്സവ വേദിയില്‍ അത് മാറ്റിവച്ചു. മുഖ്യമന്ത്രിയും അതിഥികളും അധികമൊന്നും പ്രസംഗിക്കാതെ കുട്ടികള്‍ക്കായി വേദികള്‍ വിട്ടുനല്‍കി.

വേദിയെ ഇളക്കിമറിച്ച് കലാരൂപങ്ങള്‍

വേദിയെ ഇളക്കിമറിച്ച് കലാരൂപങ്ങള്‍

ഉദ്ഘാടനവേദിയില്‍ അമ്പത്തിയാറ് സംഗീതാധ്യാപകര്‍ പാടിയുണര്‍ത്തിയ മനോജ്ഞഗീതത്തിന് രമേശ് നാരായണനാണ് ഈണം നല്‍കിയത്. കൈരളിയുടെ കലാരൂപങ്ങള്‍ എല്ലാം അരങ്ങിലെത്തി ഉദ്ഘാടനത്തിന് മിഴിവേകി.

ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല

ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല

മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയുടെ രസച്ചരടുകളിലേക്ക് ഇതിലും നല്ലൊരു തുടക്കം നല്‍കാന്‍ കഴിയില്ല. അത്രമേല്‍ ആവേശം നിറച്ചിരുന്നു ഓരോ കലയിലും

ഇനി കലയുടെ പൂരം

ഇനി കലയുടെ പൂരം

19 വേദികളിലായി 232 ഇനങ്ങളാണ് വരുന്ന അഞ്ച് ദിവസം അനന്തപുരിയില്‍ അറങ്ങേറുക.

English summary
State school youth festival begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X