കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കള്ളത്തരം മലയാളിയോട് വേണ്ട, ആ 'സൊമാലിയന്‍ ചിത്രം' ഉണ്ടായത് ഇങ്ങനെ..ഇനി പൊങ്കാലക്കാലം

Google Oneindia Malayalam News

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദമായ സൊമാലിയന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച ചിത്രം കൃത്രിമമായി സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് പഴം നല്‍കിയ ശേഷം മാലിന്യ കൂമ്പാരത്തിന് സമീപം നിന്ന് തിന്നാന്‍ പറഞ്ഞ് ചിലര്‍ ഫോട്ടോ എടുക്കുകയായിരുന്നുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍. കണ്ണൂര്‍ പേരാവൂരിലെ ആദിവാസി കോളനിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കുട്ടികളുടെ മാതാപിത്ക്കള്‍ പറഞ്ഞത്.

മാലിന്യകൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്ന കുട്ടികള്‍ എന്ന അടിക്കുറിപ്പോടെ ഒരു പ്രമുഖ പത്രമാണ് ചിത്രം പുറത്ത് വിട്ടച്. കേരളത്തില്‍ ആദിവാസികളുടേയും ദളിതരുടേയും അവസ്ഥ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രധാനമന്ത്രി ഈ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിയ്ക്കുകയായിരുന്നു.

Narendra Modi

കോളനിയില്‍ ദാരിദ്ര്യം ഉണ്ടെങ്കിലും മാലിന്യം ഭക്ഷിയ്‌ക്കേണ്ട അവസ്ഥ തന്റെ മക്കള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മോദി പരാമര്‍ശിച്ച ചിത്രത്തിലെ കുട്ടികളുടെ പിതാവ് രാജീവന്‍ പറയുന്നു. കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് മോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

English summary
Story behind the picture that provoked PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X