കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: വാര്‍ത്താ ചാനല്‍ അവതാരകര്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ അഭിപ്രായപ്രകടനം. കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ കെ എം ജോസഫ്, ബിവി നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക് കനത്ത പിഴ ഈടാക്കണം. അതേസമയം വിദ്വേഷ പ്രസംഗങ്ങള്‍ നേരിടാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില ചാനലുകള്‍ ശ്രമിക്കുന്നു എന്ന് സുപ്രീംകോടതി വിലയിരുത്തി.

DSA

ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍

ചില ചാനലുകള്‍ പ്രത്യേക അജണ്ടകളോടെ ആണ് പ്രവര്‍ത്തിക്കുന്നത് എന്നും അവ വാര്‍ത്തകള്‍ ഇത്തരത്തില്‍ അവതരിപ്പിക്കുന്നതിനായി പരസ്പരം മത്സരിക്കുകയാണ് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചാനല്‍ അവതാരകര്‍ തന്നെ പ്രശ്നക്കാരാകുന്ന സ്ഥിതിയാണ് എന്നും ഇങ്ങനെ സംഭവിക്കുമ്പോള്‍ എന്താണ് ചെയ്യാനാകുക എന്നും സുപ്രീംകോടതി ചോദിച്ചു. എന്‍ ബി എസ് എ പോലുള്ള സ്ഥാപനങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥ അടുത്തമാസം, സ്വരാജും ജലീലും അംഗങ്ങള്‍തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥ അടുത്തമാസം, സ്വരാജും ജലീലും അംഗങ്ങള്‍

ആരെയും നിന്ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്നും എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രം ഒഴിച്ച യാത്രക്കാരനെ ചാനലുകള്‍ വിശേഷിപ്പിച്ച രീതിയെ വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍

ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണെന്നും കുറ്റക്കാരനാണ് എന്ന് വിധിച്ചിട്ടില്ല എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ അവകാശപ്പെടുമ്പോള്‍ അതിനനുസരിച്ച് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

English summary
strict action should be taken against news channel anchors if they spreading hatred Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X