കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂരില്‍ ആശുപത്രി മാലിന്യ പ്ലാന്റിനെതിരെ സമരം തുടരുന്നു; പ്ലാന്റുകള്‍ക്ക് സ്ഥലം കണ്ടെത്താനാവാതെ ജില്ലാ ഭരണകൂടം

Google Oneindia Malayalam News

ബാലുശേരി: കിനാലൂരിലെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമരസമിതി നടത്തുന്ന ഉപരോധം ആറുദിവസം പിന്നിട്ടു. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണ പ്രവൃത്തിക്കായി എത്തിയ തൊഴിലാളികളെ പ്ലാന്റിന്റെ സ്ഥലത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാര്‍ പ്രതിഷേധിക്കുന്നത്. വന്‍പൊലീസ് സന്നാഹത്തോടെ ആദ്യ മൂന്നു ദിവസങ്ങളില്‍ പ്ലാന്റ് നിര്‍മാണത്തിനായി തൊഴിലാളികളെ എത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തുന്നില്ല.

കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു; കേരളത്തില്‍ എവിടെയും ഇനി മദ്യശാല ആരംഭിക്കാം?
തൊഴിലാളികള്‍ എത്തുന്നില്ലെങ്കിലും പ്രതിഷേധം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, പ്ലാന്റ് പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധ പഴുതുകളും ഇല്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു. കിനാലൂര്‍ ഉള്‍പ്പെടെ പലയിടങ്ങളിലും മാലിന്യ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് നാട്ടുകാര്‍ തടസം നില്‍ക്കുന്നതില്‍ ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്റ്റര്‍ യുവി ജോസ് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

kinalurpanthal

ജനവാസസ്ഥലത്ത് മാലിന്യ പ്ലാന്റ് നിര്‍ക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതി മുഖ്യമന്ത്രിയുേെട ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തിയ എംകെ രാഘവവന്‍ എംപി പറഞ്ഞു. തിങ്കളാഴ്ച സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെവി ആലി, ഇസ്മായില്‍ രാരോത്ത്, വിജയന്‍ അത്തിക്കോട്, കെകെ ബാബു, കെ അലീ എന്നിവര്‍ സംസാരിച്ചു. എന്‍പി രാമദാസ്, പികെ നാസര്‍, എസി ബൈജു, കെസി ശശി, എന്‍പി രവി, കെഎം ജലീല്‍, ബഷീര്‍ ഏവുകണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.‌

പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...

മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...

English summary
strike against bio medical waste plant in kinaloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X