പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് വീണു; വീണതോ ചാടിയതോ?
കൊല്ലം: കൊല്ലത്ത് സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് മൂന്നം നിലയില്‍ നിന്ന് വീണ് ഗുരുതര പരുക്ക്. ട്രിനിറ്റി ലസിയ സ്‌കൂളിലെ വിദ്യാര്‍ഥി ഗൗരിയാണ് മൂന്നാം നിലയില്‍ നിന്ന് വീണത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ഒബ്‌സര്‍വേഷനിലാണ്. 24 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
സബ് ഇൻസ്പെക്ടർ ആത്മഹത്യക്ക് ശ്രമിച്ചു; കാരണം? മേലുദ്യോഗസ്ഥൻ ചെയ്തത്, വീഡിയോ!
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് കുട്ടി അബദ്ധത്തിലെങ്ങാനും വീണതാണോ അതോ ചാടിയതാണോ എന്ന് വ്യക്തമല്ല. എതിര്‍ കെട്ടിടത്തിലുളളവരാണ് കുട്ടി താഴെ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രിന്‍സിപ്പല്‍ മൊഴി നല്‍കിയിരിക്കുന്നത്. വീട്ടില്‍ പ്രശ്‌നങ്ങളില്ലെന്ന് ബന്ധുക്കളും പറഞ്ഞു.
സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസന
കുട്ടിയുടെ നിലഗുരുതരമാണ്. ഐസിയുവിലാണ് കുട്ടി പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാന്‍ ബന്ധുക്കള്‍ ആലോചിക്കുകയാണ്. വിശദമായി അന്വേഷിക്കാതെ ഒന്നും പറയാനാകില്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications