കാര്യവട്ടം ക്യാംപസ് മെന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്റെ 'വിളയാട്ടം'; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ അതിക്രമമെന്ന് റിപ്പോര്‍ട്ട്. പുതുതായി നിയമിതനായ വാര്‍ഡന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്. ഹോസ്റ്റല്‍ മെസ് നടത്തുന്നതിനുള്ള അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിച്ചിരുന്ന സ്‌റ്റോര്‍ റൂം വാര്‍ഡന്റെയും ക്യാമ്പസ് അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് രജിസ്ട്രാറുടെയും നേതൃത്വത്തില്‍ സെക്യൂരിറ്റിയെ ഉപയോഗിച്ച് പൂട്ട് തല്ലിത്തകര്‍ത്ത് ഒഴിപ്പിച്ചു.

വേണ്ടത്ര സൗകര്യങ്ങളും ശുചിത്വവുമില്ലാത്ത രീതിയില്‍ ഹോസ്റ്റലിലെ കക്കൂസിനോടു ചേര്‍ന്ന് ഉപയോഗ്യശൂന്യമായിക്കിടക്കുന്ന മുറിയില്‍ പലചരക്ക് സാധനങ്ങള്‍ കൊണ്ടുപോയി കൂട്ടിയിട്ടിരിക്കുകയാണ്. ടോയ്‌ലറ്റ് ഡ്രെയ്‌നേജിനോട് ചേര്‍ന്നുള്ള ഈ റൂമിന്റെ തറയില്‍നിന്ന് ഈര്‍പ്പം ഇറങ്ങുന്നതിനാല്‍ ഈ മുറിയിലേക്ക് സ്റ്റോര്‍ റൂം മാറ്റാന്‍ കഴിയില്ലെന്ന് ഹോസ്റ്റല്‍ ഓഫീസിനെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചതാണ്. പക്ഷെ അത് ചെവി കൊള്ളാതെ വാര്‍ഡന്‍ മാറ്റിയിരിക്കുകയാണ്.

Karyavattom campus

മെസ് സ്റ്റോര്‍ റൂം മാറ്റിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. പുതിയ വാര്‍ഡനായി നിയമിനായ സര്‍വകലാശാല എസ്ഡിഇ അധ്യാപകന്‍ ഡോ. മുഷ്താഖ് അഹമ്മദ് ചുമതലയേറ്റത് മുതല്‍ വിദ്യാര്‍ഥിവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കാര്യവട്ടം ക്യാമ്പസ് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ വസതിയിലേക്ക് പ്രകടനവും യോഗവും സംഘടിപ്പിച്ചു.

English summary
Students against Men's hostel warden at Kerala University Karyavattom campus
Please Wait while comments are loading...