Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡാനന്തരം രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ കൂടിയേക്കാമെന്ന് പഠനം

ദില്ലി: ദീര്‍ഘമായ കോവിഡ് -19 സിൻഡ്രോം ഉള്ള രോഗികൾക്ക് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ആർ‌സി‌എസ്‌ഐ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഇത് അവരുടെ ശാരീരിക ക്ഷമത, ക്ഷീണം തുടങ്ങിയ രോഗികളുടെ സ്ഥിരമായ ലക്ഷണങ്ങൾ വിശദീകരിക്കാൻ സഹായിച്ചേക്കാമെന്നും പഠനത്തില്‍ പറയുന്നു.

പഠനത്തിലെ കണ്ടെത്തലുകൾ ജേർണൽ ഓഫ് ത്രോംബോസിസ് ആന്‍ഡ് ഹെമോസ്റ്റാസിസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് -19 രോഗം അതിശക്തമായി കാണപ്പെടുന്നവരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. അതേസമയം ലോംഗ് കോവിഡ് സിൻഡ്രോമിനെക്കുറിച്ച് വളരെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ മാത്രമേയുള്ളു. പ്രാഥമിക അണുബാധയില്‍ നിന്ന് മുക്തമായി ആഴ്ചകൾ മുതൽ മാസങ്ങൾ വരെ രോഗലക്ഷണങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.

 coronavaccine

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

ലോംഗ് കോവിഡ് സിൻഡ്രോമിന്റെ ലക്ഷണങ്ങളുള്ള 50 രോഗികളെയാണ് ഗവേഷകർ പരിശോധിച്ചത്. ഇവരില്‍ അസാധാരണമായ രക്തം കട്ടപിടിക്കല്‍ ഉണ്ടോയെന്ന് ഇവര്‍ വിശദമായി പരിശോധിച്ചു. ആരോഗ്യകരമായ നിയന്ത്രണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോംഗ് കോവിഡ് സിൻഡ്രോം ഉള്ള രോഗികളുടെ രക്തത്തിൽ കട്ടപിടിക്കുന്ന അടയാളങ്ങൾ ഗണ്യമായി ഉയർന്നിട്ടുണ്ടെന്നാണ് പരിശോധനയില്‍ ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്.

കോവിഡ് -19 അണുബാധയോടെ ആദ്യ ഘട്ടത്തില്‍ ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള രോഗികളിൽ ഈ കട്ടപിടിക്കുന്ന ലക്ഷണങ്ങള്‍ കൂടുതലായിരുന്നു. എന്നാൽ വീട്ടിൽ ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. രക്ഥം കട്ടപിടിക്കുന്നത് ലോംഗ് കോവിഡ് സിൻഡ്രോമിന്റെ മറ്റ് ലക്ഷണങ്ങളായ ശാരീരിക ക്ഷമത, ക്ഷീണം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ നിരീക്ഷിച്ചു.

"ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ലോംഗ് കോവിഡ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്, വാക്സിന്‍ എടുക്കാത്തവർക്കിടയിൽ അണുബാധകൾ തുടരുന്നതിനാൽ കൂടുതൽ ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവാം. ഈ അവസ്ഥ പഠിക്കുകയും ഫലപ്രദമായ ചികിത്സകൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്."- പഠനത്തില്‍ പറയുന്നു.

ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി : ഏറ്റെടുത്ത് ആരാധാകര്‍

പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+