കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയായിരുന്നിട്ടും ഇത്ര സിംപിളോ... മാത്യു ടി തോമസിന് പുകഴ്ത്തല്‍... സുബിയുടെ ട്വീറ്റും വൈറല്‍!!

മാത്യു ടി തോമസിനെ പുകഴ്ത്തി ട്വീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തെയും കുറിച്ച് പലവട്ടം പുകഴ്ത്തലിന് വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഒന്നടങ്കം അതിനെ ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. ബ്ലോഗറും മാധ്യമപ്രവര്‍ത്തകനുമായ സുബിയുടെ ട്വീറ്റാണ് ഇപ്പോഴത്തെ പുകഴ്ത്തലിന് കാരണം. ജനതാദള്‍ അധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രിയുമായ മാത്യു ടി തോമസാണ് ട്വീറ്റില്‍ പ്രശംസയ്ക്ക് വിധേയമായിരിക്കുന്നത്. മന്ത്രിയുടെ വിനയവും സത്യസന്ധമായ പെരുമാറ്റവും ഏറ്റവും ആകര്‍ഷകമായിരുന്നു എന്നാണ് ട്വീറ്റിലുള്ളത്.

ഇതിന് തുടര്‍ച്ചയായി മാത്യു ടി തോമസിനെ കണ്ടുമുട്ടിയതും തുടര്‍ന്നുണ്ടായ അനുഭവങ്ങളും സുബി പങ്കുവെച്ചിട്ടുണ്ട്. നിരവധി മറുപടികളും ഇതിലുണ്ട്. അതില്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ എളിമയും പ്രത്യേകതയും എടുത്തുപറയുന്നുണ്ട്. അതേസമയം തനിക്ക് മന്ത്രിയെ കുറിച്ച് അറിയില്ലായിരുന്നുവെന്നും പക്ഷേ അതില്‍ അദ്ദേഹം ഒരിക്കല്‍ പോലും അതൃപ്തി പ്രകടിപ്പിക്കാത്തത് അദ്ഭുതപ്പെടുത്തിയെന്നും സുബിയുടെ ട്വീറ്റില്‍ പറയുന്നു.

കേരള രാഷ്ട്രീയം അറിയില്ല

കേരള രാഷ്ട്രീയം അറിയില്ല

കേരളം രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ താന്‍ മധ്യവയസ്‌കനായ ജെന്റില്‍മാനെ കണ്ടുമുട്ടിയെന്നും സംസാരിച്ചെന്നും പിന്നീട് പറയുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പായിരുന്നു സംസാര വിഷയം. എനിക്ക് അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റവും തുറന്ന സംസാരവും നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം ആരാണെന്ന് എനിക്ക് ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹം ഉയര്‍ന്ന പദവിയിലുള്ള ഒരാളാണെന്ന് അദ്ദേഹത്തിന് വരുന്ന ഫോണ്‍ കോളുകളില്‍ നിന്ന് മനസിലായെന്നും സുബിയുടെ ട്വീറ്റില്‍ പറയുന്നു.

അദ്ഭുതപ്പെടുത്തുന്ന വ്യക്തിത്വം

അദ്ഭുതപ്പെടുത്തുന്ന വ്യക്തിത്വം

ഓരോ നിമിഷം കഴിയുന്തോറും അദ്ദേഹത്തിന്റേത് അദ്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണെന്ന് മനസിലാക്കാന്‍ സാധിച്ചു. ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് എന്റെ ശീലമാണ്. അദ്ദേഹം ഓരോ തവണ കൈവീശുമ്പോഴും ലഭിക്കുന്ന ജനപിന്തുണ തന്നെ അമ്പരിപ്പിച്ചു. പേര് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ആരാണദ്ദേഹം എന്ന് അറിയാനുള്ള ആവേശവും ആഗ്രഹവും എനിക്കുണ്ടായിരുന്നു. തുടര്‍ന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസിലാക്കിയത്. അദ്ദേഹമൊരു മന്ത്രിയാണെന്ന് ആ നിമിഷം മാത്രമാണ് എനിക്ക് മനസിലായതെന്ന് ട്വീറ്റില്‍ പറയുന്നു.

മുഖ്യമന്ത്രിയും സിംപിള്‍

മുഖ്യമന്ത്രിയും സിംപിള്‍

കേരളത്തെ വച്ച് നോക്കുമ്പോള്‍ തമിഴ്‌നാട്ടിലെ അധികാര രാഷ്ട്രീയം അതിഭീകരമാണ്. ഒരു മന്ത്രിക്ക് കുറഞ്ഞത് നാലു കാറുകളുടെ എസ്‌കോര്‍ട്ടും ബോഡിഗാര്‍ഡുകളുടെ സുരക്ഷയും ഉണ്ടാകും. ഇവിടെയാണ് ഒരു സംഭവം ഓര്‍ത്തു പോകുന്നത്. ഉമ്മന്‍ച്ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. രോഗികള്‍ അദ്ദേഹം കൈ കൊടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഇതാരാണെന്ന് ഒരു സുഹൃത്ത് എന്നോട്ട് ചോദിച്ചു. ഇത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ അദ്ഭുതപ്പെട്ട് പോയെന്നും സുബി പറഞ്ഞു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയം

തമിഴ്‌നാട്ടിലെ രാഷ്ട്രീയം

കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്ത് തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നെങ്കില്‍ ആശുപത്രി അപ്പോള്‍ യുദ്ധഭൂമിക്ക് സമാനമായേനെ. 40 കാറുകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തുക. തുടര്‍ന്ന് മൊബൈല്‍ ജാമറുകള്‍സ്ഥാപിക്കും. മാധ്യമങ്ങളെ വിളിച്ചുവരുത്തും. എന്തിനേറെ പറയുന്നു ബാക്കിയുള്ളവര്‍ക്ക് പുറത്ത് പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുമെന്നും സുബി പറഞ്ഞു. ഇക്കാര്യം വച്ച് നോക്കുമ്പോള്‍ കേരളത്തെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

പേര് ചോദിച്ചു

പേര് ചോദിച്ചു

പരിചയപ്പെട്ട ഉടന്‍ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം മാത്യു ടി തോമസ് എന്ന് പറഞ്ഞു. എന്നാല്‍ കേരളത്തെ കുറിച്ച് കാര്യമായി അറിയാത്തതിനാല്‍ അദ്ദേഹത്തെ കുറിച്ചും എനിക്ക് ഒന്നുമറിയില്ലായിരുന്നു. തുടര്‍ന്ന് ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ ശേഷം താന്‍ അദ്ദേഹത്തോട് മാപ്പുചോദിച്ചു. എന്നാല്‍ അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ട്രെയിനില്‍ രണ്ടുവരി പിന്നിലായിട്ടാണ് ഇരുന്നിരുന്നതെന്ന കാര്യവും തന്നെ അദ്ഭുതപ്പെടുത്തി. ഒരു മന്ത്രിക്ക് ഇത്രയും സിംപിളാവാന്‍ സാധിക്കുമെന്ന് അദ്ദേഹം മനസിലാക്കി തന്നെന്നും സുബി ട്വിീറ്റില്‍ പറഞ്ഞു.

അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ

അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ

നിരവധി അഭിനന്ദനങ്ങളാണ് മാത്യു ടി തോമസിന് ഈ ട്വീറ്റിന് പിന്നാലെ വന്നത്. പലരും അദ്ദേഹത്തെയും കേരളത്തിലെ രാഷ്ട്രീയക്കാരെയും പ്രശംസിച്ചിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയം വളരെ മോശമായി കൊണ്ടിരിക്കുകയാണെന്നും കേരളത്തെ മാതൃകയാക്കണമെന്നും ചിലര്‍ പറഞ്ഞു. അതേസമയം ജയലളിതയുടെ കാലത്ത് അവര്‍ക്ക് കടന്നുപോകാനായി മണിക്കൂറുകളോളം വാഹനങ്ങള്‍ തടഞ്ഞ സംഭവത്തെയും ചിലര്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരം വ്യക്തികളെ കേന്ദ്ര മന്ത്രിസഭയിലാണ് വേണ്ടെന്നും പ്രാദേശിക രാഷ്ട്രീയത്തിലല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നഗരത്തിന്റെ പേരില്‍ രാഷ്ട്രീയവുമായി യോഗി... അലഹബാദ് ഇനി പ്രയാഗ് രാജ്!! തീരുമാനം കുംഭമേളയ്ക്ക് മുമ്പ്നഗരത്തിന്റെ പേരില്‍ രാഷ്ട്രീയവുമായി യോഗി... അലഹബാദ് ഇനി പ്രയാഗ് രാജ്!! തീരുമാനം കുംഭമേളയ്ക്ക് മുമ്പ്

ജനാധിപത്യത്തെ രക്ഷിക്കണം.... മോദിയെ കണ്ടം വഴി ഓടിക്കണം..... പക്ഷേ പണമില്ല!! പിരിവിനിറങ്ങി കോണ്‍ഗ്രസ്ജനാധിപത്യത്തെ രക്ഷിക്കണം.... മോദിയെ കണ്ടം വഴി ഓടിക്കണം..... പക്ഷേ പണമില്ല!! പിരിവിനിറങ്ങി കോണ്‍ഗ്രസ്

English summary
subi tweet on kerala minister gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X