കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം സൂപ്പര്‍ മൂണിനെ കണ്ടു, രക്തചന്ദ്രനേയും... പക്ഷേ മലയാളിയ്ക്ക് യോഗമില്ല!!!

Google Oneindia Malayalam News

തിരുവനന്തപുരം: ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തുവരുന്ന പ്രതിഭാസം ലോകം ആകാംക്ഷയോടെ വീക്ഷിച്ചു. സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ചന്ദ്രഗ്രഹണവും ഒരുമിച്ച് വന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. അതുകൊണ്ട് തന്നെ ലോകാവസാനമായി എന്നായിരുന്നു ചിലരുടെ പ്രചാരണം.

എന്നാല്‍ ലോകം അവസാനിച്ചില്ല. ഭയന്നതുപോലെ സുനാമിയോ വലിയ ഭൂചലനങ്ങളോ ഉണ്ടായില്ല. ലോകം മുഴുവന്‍ സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസത്തെ നന്നായി ആസ്വദിയ്ക്കുകയും ചെയ്തു.

മലയാളികളും സൂപ്പര്‍ മൂണിനെ കാണാന്‍ കൊതിച്ചിരിയ്ക്കുകയായിരുന്നു. പക്ഷേ മഴമേഘങ്ങള്‍ ചതിച്ചതോടെ ഭാഗികമായി മാത്രമേ സൂപ്പര്‍ മൂണ്‍ കേരളത്തില്‍ ദൃശ്യമായുള്ളൂ.

സൂപ്പര്‍ 'സൂപ്പര്‍ മൂണ്‍'

സൂപ്പര്‍ 'സൂപ്പര്‍ മൂണ്‍'

14 ശതമാനം അധിക വലുപ്പത്തില്‍ ചന്ദ്രനെ അടുത്ത് കാണാന്‍ കഴിയുക. ലോകം ശരിയ്ക്കും ആസ്വദിയ്ക്കുകയായിരുന്നു. പലയിടത്തും ജനങ്ങള്‍ക്ക് സൂപ്പര്‍ മൂണ്‍ കാണുന്നതിന് അധികൃതര്‍ തന്നെ സൗകര്യം ഒരുക്കി.

സുനാമി വന്നോ

സുനാമി വന്നോ

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുമ്പോള്‍ കടലില്‍ ശക്തമായ വേലിയേറ്റത്തിന് സാധ്യതയുണ്ടെന്നാണ് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പേടിപ്പെടുത്തും വിധം തിരമാലകള്‍ കരയിലേയ്ക്ക് അടിച്ചുകയറിയതായി എവിടെ നിന്നും വാര്‍ത്തകളൊന്നും പുറത്ത് വന്നിട്ടില്ല.

ഭൂമി പിളര്‍ന്നോ

ഭൂമി പിളര്‍ന്നോ

ലോകാവസാനം ആകുമ്പോള്‍ ഭൂമി പിളരുക, തീമഴ പെയ്യുക തുടങ്ങിയ സംഭവങ്ങളൊക്കെ ഉണ്ടാകണം എന്നാണല്ലോ വപ്പ്. പക്ഷേ സൂപ്പര്‍ മൂണിന്റെ ഭാഗമായി ചിലയിടങ്ങളില്‍ നേരിട ഭൂചലനം അനുഭവപ്പെട്ടു എന്നല്ലാതെ ഒരു പ്രശ്‌നവും ഉണ്ടായില്ല.

ഭാഗ്യവാന്‍മാര്‍

ഭാഗ്യവാന്‍മാര്‍

അമേരിയ്ക്ക, യൂറോപ്പ്, ആഫ്രിയ്ക്ക എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് സൂപ്പര്‍ മൂണ്‍ പ്രതിഭാസം പൂര്‍ണമായും ആസ്വദിയ്ക്കാന്‍ കഴിഞ്ഞു. പശ്ചിമേഷ്യയുടെ ചിലഭാഗങ്ങളിലും പൂര്‍ണമായിരുന്നു.

33 വര്‍ഷത്തെ കാത്തിരിപ്പ്

33 വര്‍ഷത്തെ കാത്തിരിപ്പ്

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഇടയ്ക്കുണ്ടാകാറുണ്ട്. ചന്ദ്രഗ്രഹണവും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് രണ്ടും കൂടി ഉണ്ടാവുക അപൂര്‍വ്വമാണ്. 1982 ല്‍ ആയിരുന്നു അവസാനമായി ഇതുണ്ടായത്.

ഇനി 18 വര്‍ഷം

ഇനി 18 വര്‍ഷം

അടുത്ത തവണ ഇത്തരം ഒരു പ്രതിഭാസം കാണാന്‍ ഒരുപാട് നാള്‍ കാത്തിരിയ്‌ക്കേണ്ടതില്ല. വെറും 18 വര്‍ഷം കാത്തിരുന്നാല്‍ 2033 ല്‍ ആയിരിയ്ക്കും അടുത്ത സൂപ്പര്‍മൂണ്‍ ഗ്രഹണം.

ലോകം അവസാനിച്ചോ

ലോകം അവസാനിച്ചോ

സെപ്തംബര്‍ 28 ന് ലോകം അവസാനിയ്ക്കും എന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ലോകത്തിന് ഇതുവരെ ഒന്നും സംഭവിച്ചില്ല.

പറയാറായിട്ടില്ല

പറയാറായിട്ടില്ല

സൂപ്പര്‍ മൂണ്‍ പ്രതിഭാസം വന്നുപോയില്ലേ... ഇനി പ്രശ്‌നമൊന്നും ഉണ്ടാവില്ല എന്ന് കരുതി സന്തോഷത്തോടെ ഇരിയ്ക്കാന്‍ ശാസ്ത്രലോകത്തിന് പറ്റില്ല. അടുത്ത കുറച്ച് ദിവസങ്ങള്‍ കൂടി ശാസ്ത്ര ലോകത്തിന്റെ നിരീക്ഷണം തുടരും.

ചന്ദ്രാകര്‍ഷണം

ചന്ദ്രാകര്‍ഷണം

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോള്‍ ചന്ദ്രാകര്‍ഷണം ഭൂമിയില്‍ എന്തൊക്കെ സ്വാധീനങ്ങളാണ് ഉണ്ടാക്കുക എന്ന ഭയത്തിലായിരുന്നു പലരും.

കടലില്‍ ഇറങ്ങുന്നവര്‍

കടലില്‍ ഇറങ്ങുന്നവര്‍

സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ സ്വാധീനം വരും ദിവസങ്ങളിലും ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ തീരദേശത്ത് ഇപ്പോഴും ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.

English summary
People around the world are watching the skies to observe a rare celestial event, as a lunar eclipse coincides with a so-called "supermoon". A supermoon occurs when the Moon is in the closest part of its orbit to Earth, meaning it appears larger in the sky.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X