സുധാകരന്‍ അധ്യക്ഷനായി തുടരുമോ? ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പിന്തുണ നിർണ്ണായകം
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായ കെ പി സി സി സംഘടനാ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. പാർട്ടി ആസ്ഥാനത്ത് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കാനാണ് നീക്കം. രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്ന് വരികയാണ് താഴേത്തട്ട് മുതലുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിയതി പ്രകാരമാണ് സംസ്ഥാനത്ത് കെ പി സി സി തിരഞ്ഞെടുപ്പും നടക്കുന്നത്.
കെ സുധാകരന്‍ ഈ അടുത്ത് മാത്രമാണ് നിയമിതനായതെങ്കിലും സംഘടനാ ചട്ടപ്രകാരം തിരഞ്ഞെടുപ്പിന് വിധേയമാവേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്ലെങ്കില്‍ സമവയാത്തിലൂടെ തീരുമാനം ഉണ്ടായാലും മതി. രണ്ടിലൊന്നായാലും സംഘടന ചട്ടമനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്നാണ് കേന്ദ്ര നിർദേശം.

കെ പി സി സി അംഗങ്ങളാണ് 250 പേർക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടാവുക. ഇവരുടെ പട്ടികയ്ക്ക് കഴിഞ്ഞ ദിവസം കെ പി സി സി അംഗീകാരം നല്‍കിയിരുന്നു. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക യുവാക്കളുടേയും വനിതകളുടേയും വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നും ചിന്തന്‍ ശിബിരത്തിലെ നിർദേശങ്ങളും കാട്ടി എ ഐ സി സി നേതൃത്വം തിരിച്ചയിച്ചിരുന്നു. പിന്നീട് പുതുമുഖങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് പട്ടിക പുനക്രമീകരിച്ചത്.
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

കെ പി സി സി അധ്യക്ഷന് പുറമെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളേയും ഭാരവാഹികളേയുമാണ് തിരഞ്ഞെടുക്കുന്നത്. ഇവരില്‍ നിന്ന് തന്നെയുള്ള എ ഐ സി സി അംഗങ്ങളേയും തിരഞ്ഞെടുക്കും. കേരളത്തിലെ ഇലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാച് തന്നെ നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

അധ്യക്ഷ സ്ഥാനത്ത് സമവയാത്തിലൂടെ കെ സുധാകരന്‍ തന്നെ തുടരട്ടേയെന്നാണ് നിലവിലെ ധാരണ. കേരളത്തില്‍ മത്സരം ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വവും നിർദേശിച്ചിട്ടുണ്ട്. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മറ്റ് നേതാക്കളാരും തന്നെ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. പക്ഷെ ഗ്രൂപ്പുകളുടെ പിന്തുണ നേടിയെടുക്കണമെങ്കില്‍ കെ സുധാകരന് മറ്റ് പദവികളുടെ കാര്യത്തില്‍ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരും.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ തിരക്കിട്ട ഗ്രൂപ്പ് സമവാക്യ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പദവി നിലനിർത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കെ സുധാകരന്‍ മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് അതീത കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതെങ്കിലും പിന്നീട് സുധാകര പക്ഷം തന്നെ പ്രത്യേക ഗ്രൂപ്പായി മാറിയെന്ന ആരോപണം കോണ്‍ഗ്രസില്‍ ശക്തമാണ്.

എ ഐ ഗ്രൂപ്പുകളുടെ പിന്തുണ കെ പി സി സി അധ്യക്ഷ സ്ഥാനം നിലനിർത്താന്‍ കെ സുധാകരന് ആവശ്യമാണ്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചാല്‍ സുധാകരന് പദവിയില്‍ തുടരാന്‍ സാധിക്കും. തര്‍ക്കം ഇല്ലാതെ അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ജി പരമേശ്വരയ്യയാണ് റിട്ടേണിംഗ് ഓഫീസര്‍

കെ സി വേണുഗോപാല്‍, വിഡി സതീശന്‍ വിഭാഗങ്ങള്‍ക്കാണ് സുധാകരന്റ പ്രവർത്തനങ്ങളില്‍ അതൃപ്തിയുള്ളത്. രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തിലും ചില നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള മത്സരമുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വയലാര്‍ രവിയാണ് അധ്യക്ഷ പദവിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പിലൂടെ എത്തിയത്. എകെ ആന്റണിയെയായിരുന്നു അദ്ദേഹം തോല്‍പ്പിച്ചത്. മത്സരമില്ലെങ്കില്‍ കെ സുധാകരനെ പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്ന ഒറ്റവരി പ്രമേയം പാസാക്കി യോഗം പിരിയും.












Click it and Unblock the Notifications