കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു; സൗമ്യവധം പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍

  • By വരുണ്‍
Google Oneindia Malayalam News

ദില്ലി: സൗമ്യവധ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി പുനഃപരിശോധന ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി അംഗീകരിച്ചു. സൗമ്യവധക്കേസ് വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് പുനപരിശോധന ഹര്‍ജി ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്.

സൗമ്യക്കേസില്‍ വഴിത്തിരിവാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്ന തീയതി നിശ്ചയിച്ച ശേഷം അറിയിക്കാമെന്ന് കോടതി അറിയിച്ചു. സാധാരണഗതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാറില്ല. മുന്‍കാലങ്ങളില്‍ വളരെ പ്രധാനപ്പെട്ട കേസുകളില്‍ മാത്രമാണ് റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം സുപ്രീംകോടതി എടുത്തിട്ടുള്ളത്.

supreme court

സാധാരണായി പുനഃപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിക്കാറുള്ളത്. വധ ശിക്ഷയ്‌ക്കെതിരായ ഹര്‍ജികള്‍ മാത്രമാണ് തുറന്ന കോടതിയില്‍ കേള്‍ക്കാറുള്ളത്. എന്നാല്‍ സൗമ്യവധകേസ് അസാധാരണ കേസായതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

സൗമ്യക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയും കൊലപാത കുറ്റലും ഒഴിവാക്കിയതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്തത്. ഈ കേസില്‍ 302ാം വകുപ്പിന്റെ സാധ്യത ഒഴിവാക്കി 325ാം വകുപ്പിലാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയിരിക്കുന്നത്.

ആ വകുപ്പ് പ്രകാരം ഏഴു വര്‍ഷമാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. 325 വകുപ്പ് നിലനില്‍ക്കുകയാണെങ്കില്‍ 302 വകുപ്പ് നിലനില്‍ക്കുമെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി മുമ്പാകെ ഉന്നയിച്ചത്.

കേസില്‍ വിധി പ്രഖ്യാപിച്ചതില്‍ സുപ്രീം കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും പ്രതി ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയായിരിക്കും ഹാജരാകുക.

ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുമായി നിയമമന്ത്രി എകെ ബാലന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: ഞാനും എന്റെ മോനും ഫ്രീക്കനാ, താനാരാ ചോദിക്കാന്‍; അധ്യാപകനെ കൊല്ലുമെന്ന് ഭീഷണി...

Read Also: എത്ര കോഴ വാങ്ങിയെന്ന് ജയരാജനോട് ചോദിക്കണം; 'ഇരട്ട ചങ്കന്' മുട്ടുവിറയെന്ന് കെ സുരേന്ദ്രന്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Supreme court to hear soumya murder case in open court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X