വി ശിവന്‍കുട്ടി പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനം: വിടി ബല്‍റാം
തിരുവനന്തുപുരം: അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് വിടി ബല്‍റാം. നിയമസഭാ കൈയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പടേയുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി വന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം. മന്ത്രി ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള വലിയ അവഹേളനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
'ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോവുന്ന ഒരാൾ ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാർത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.'- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം
നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാരെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Recommended Video
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിയില്ലെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications