ലിംഗച്ഛേദത്തിന് ഇരട്ടച്ചങ്കന് എന്ത് ക്രെഡിറ്റ് ? കാഷായം ധരിച്ചവരെല്ലാം...തുറന്നടിച്ച് സുരേന്ദ്രന്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച കപടസന്യാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ പിണറായി വിജയനെതിരേ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായിക്കും ഇടതുപക്ഷത്തിനുമെതിരേ സുരേന്ദ്രന്‍ ആഞ്ഞടിച്ചത്.

വയോധികയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് അപ്രത്യക്ഷം!! ആ രഹസ്യം പുറത്ത്, പിന്നില്‍ മകന്‍!!

ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!

ഒന്നും സംഭവിക്കില്ല

കപടസന്യാസിയുടെ ലിംഗച്ഛേദം നടത്തിയ പെണ്‍കുട്ടി അതിനു മുതിരാതെ പിണറായിയുടെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. ഒരു ചുക്കും സംഭവിക്കില്ലെന്നും പുഷ്പം പോലെ അയാള്‍ കേസില്‍ നിന്നു ഊരിപ്പോവുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പുച്ഛം

സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കാനെത്തുമ്പോള്‍ പരമപുച്ഛമാണ് നാട്ടുകാര്‍ക്കുണ്ടാവുകയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 ക്രെഡിറ്റ് നല്‍കേണ്ട

പെണ്‍കുട്ടി കത്തി കൊണ്ട് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അടയുന്നവര്‍ വിഡ്ഢികളാണ്. കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണെന്നും സുരേന്ദ്രന്‍ കുറിച്ചു.

അവര്‍ സമ്മതിക്കുമോ ?

ജോസ് തെറ്റയിലും ഏറ്റവും ഒടുവില്‍ എകെ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായി ആണ് ഉത്തരവാദിയെന്ന് ഇവര്‍ സമ്മതിച്ചു തരികയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ശിക്ഷ കൊടുക്കാനായില്ല

കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തില്‍ ഏതു സ്ത്രീ പീഡനക്കേസിലാണ് പ്രതികള്‍ക്കു ശിക്ഷ നല്‍കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്. സൗമ്യക്കേസില്‍ അവസാനം എന്താണുണ്ടായത് ?. ബാലന്റെയും വനിതാ ഉദ്യോഗസ്ഥയുടെയും അതിബുദ്ധി കൊണ്ട് എന്തു നേടിയെന്ന് മാലോകര്‍ കണ്ടതല്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

നിരവധി സംഭവങ്ങള്‍

ജിഷയെ കൊന്നത് അമിറുല്‍ ഇസ്ലാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നില്‍ ഏതു മാഫിയാ സംഘമാണെന്ന് നാട്ടുകാര്‍ക്കു മുഴുവന്‍ മനസിലായിട്ടും കേസ് പള്‍സര്‍ സുനിയില്‍ മാത്രമായി ഒതുക്കിയത് ആരാണ് ?.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Bjp leader K surendran mocks pinarayi vijayan in his facebook post
Please Wait while comments are loading...