സുരേഷ് ഗോപി ആശുപത്രിയില്‍... 10 ദിവസത്തെ വിശ്രമം വേണം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കുഴങ്ങി ബിജെപി
തിരുവനന്തപുരം/കൊച്ചി: സിനിമ താരവും ബിജെപി നേതാവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി ആശുപത്രിയില്‍ ചികിത്സയില്‍. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇത്തവണ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപി ഇടം നേടുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. വിശദാംശങ്ങള്‍...
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

നാല് ദിവസം
സിനിമ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോഷി ചിത്രമായ പാപ്പന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് സുരേഷ് ഗോപിയെ നേരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാല് ദിവസമായി അദ്ദേഹം ചികിത്സയിലാണ്.

വിശ്രമം വേണം
ചുരുങ്ങിയത് പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ സുരേഷ് ഗോപിയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികയില്‍ ഇടം നേടുമോ
സിനിമ ചിത്രീകരണ തിരക്ക് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ സുരേഷ് ഗോപി മത്സരിക്കണം എന്ന കര്‍ശന നിലപാടായിരുന്നു കേന്ദ്ര നേതൃത്വത്തിന്റേത്. തൃശൂരിലോ തിരുവനന്തപുരം സെന്‍ട്രലിലോ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രചരണം വൈകും
പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വോട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ ആറിനും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുകയാണെങ്കില്‍ തന്നെ മാര്‍ച്ച് അവസാന വാരത്തില്‍ മാത്രമേ അദ്ദേഹത്തിന് പ്രചാരണത്തിനിറങ്ങാന്‍ ആകൂ എന്നതും ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന ഒന്നാണ്.

വിജയമുറപ്പിക്കാന്‍
ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ബിജെപിയ്ക്ക് മുന്നിലുള്ളു. സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. അതുകൊണ്ടാണ് അദ്ദേഹത്തിന് മേല്‍ മത്സരിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതും.

സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 14 ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം. കഴക്കൂട്ടത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നാണ് വിവരം.

അസ്വാരസ്യങ്ങള്‍
സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നിട്ടില്ലെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയിലും അസ്വാരസ്യങ്ങളുണ്ട് എന്നാണ് വിവരം. ശോഭ സുരേന്ദ്രന് കഴക്കൂട്ടത്ത് സീറ്റ് നിഷേധിച്ചത് വലിയ എതിര്‍പ്പുകള്‍ക്ക് വഴിവച്ചേക്കും എന്നാണ് വിവരം. കൊട്ടാരക്കരയില്‍ സിനിമ താരം വിനു മോഹനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേയും പ്രാദേശിക വികാരമുണ്ട്.

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാകും എന്നാണ് വിവരം. ഇതിനിടെ സുരേന്ദ്രന്‍ അപ്രതീക്ഷിതമായ മണ്ഡലത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത് ഈ സാധ്യത ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications