കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി ബീഫ് കഴിക്കും; ചുമ്മാ നുണപറഞ്ഞ് പറ്റിക്കരുത്... തെളിവുണ്ട്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: 'ഞങ്ങളാരും ബീഫ് കഴിക്കാറില്ല, അത് വീട്ടില്‍ കയറ്റാറും ഇല്ല' സിനിമ താരം സുരേഷ് ഗോപി മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ അതില്‍ വല്ല സത്യവും ഉണ്ടോ...

കാലം മാറിയതൊന്നും താരം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. എവിടെ പറഞ്ഞാലും അതിനൊക്കെ തെളിവുണ്ടാകും. ആ തെളിവുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും സുരേഷ് ഗോപി പറഞ്ഞത് പച്ചക്കള്ളമാണെന്ന്.

മുമ്പ് ദുബായിലെ ഒരു എഫ്എം റേഡിയോയിലെ ടോക് ഷോയില്‍ പങ്കെടുക്കവേ താന്‍ ബീഫ് കഴിച്ച കാര്യം സുരേഷ് ഗോപി തന്നെ പറയുന്നുണ്ട്. എന്നാല്‍ പന്നിയിറച്ചി കഴിക്കില്ലെന്നാണ് ഇതില്‍ പറയുന്നത്. സുരേഷ് ഗോപി പറഞ്ഞതെന്ത്?

എഫ്എം നുണപറയില്ല

എഫ്എം നുണപറയില്ല

സുരേഷ് ഗോപി നുണപറഞ്ഞാലും എഫ്എം റേഡിയോയിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സത്യമാകാതിരിക്കില്ലല്ലോ. ദുബായിലെ 96.7 ഹിറ്റ് എഫ്എമ്മിലെ ടോക്ക് ഷോയില്‍ ആണ് ബീഫ് കഴിച്ച കാര്യം സുരേഷ് ഗോപി പറഞ്ഞത്.

കഴിച്ചത് സൂറിക്കില്‍ വച്ച്

കഴിച്ചത് സൂറിക്കില്‍ വച്ച്

ഒരു പരിപാടിക്ക് വേണ്ടി സൂറിക്കില്‍ പോയപ്പോള്‍ ബീഫ് കഴിച്ച കാര്യമാണ് സുരേഷ് ഗോപി പറഞ്ഞത്. അവിടെ ബീഫും പോര്‍ക്കും മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്.

രസമുകുളങ്ങള്‍ തല്ലും?

രസമുകുളങ്ങള്‍ തല്ലും?

ബീഫും പോര്‍ക്കും അല്ലെങ്കില്‍ പിന്നെ ചില ഇലകളൊക്കെയേ അവിടെ കിട്ടൂ. അത് മാത്രം കഴിച്ചാല്‍ തന്റെ നാവിലെ രസമുകുളങ്ങള്‍ മുഖത്തടിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

നുണപറയാന്‍ പാടുണ്ടോ

നുണപറയാന്‍ പാടുണ്ടോ

എപ്പോഴും സത്യസന്ധതക്ക് വേണ്ടി നിലനില്‍ക്കുന്നയാള്‍ എന്ന് അവകാശപ്പെടുന്ന സുരേഷ് ഗോപി ഇങ്ങനെ നുണ പറയാന്‍ പാടുണ്ടോ...

ബിജെപിയെ സുഖിപ്പിക്കാനോ?

ബിജെപിയെ സുഖിപ്പിക്കാനോ?

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ആണല്ലോ ബീഫ് നിരോധിച്ചത്. അപ്പോള്‍ പിന്നെ ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണോ അദ്ദേഹം ഇങ്ങനെ ഒരു കള്ള പറഞ്ഞത്.

ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

താന്‍ ബിജെപിക്കൊപ്പമാണെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മോദി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകുമെന്ന് വരെ പറഞ്ഞിട്ടുണ്ട് അദ്ദേഹം.

അടിമ

അടിമ

മോദിയുടെ അടിമയാകാന്‍ പോലും തയ്യാറാണെന്ന് പറഞ്ഞ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയ തേജോവധം ചെയ്തിരുന്നു.

കേരളത്തിലും വേണോ നിരോധനം

കേരളത്തിലും വേണോ നിരോധനം

കേരളത്തിലും ബീഫ് നിരോധിക്കണോ എന്ന് ചോദിച്ചപ്പോള്‍ ഗോവധ നിരോധനം കേരളത്തില്‍ നിയമ ആയാല്‍ ഒരു പൗരന്‍ എന്ന നിലയില്‍ അനുസരിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അപ്പോള്‍ ആറന്‍മുളയോ

അപ്പോള്‍ ആറന്‍മുളയോ

നിയമം ആയാല്‍ അനുസരിക്കുമെന്ന് പറയുന്ന സുരേഷ് ഗോപി ആറന്‍മുള വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

English summary
Suresh Gopi too eats beef, video in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X