കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി ബിജെപിയായത് നോക്കേണ്ടതില്ല, സാധു; ആ ചോദ്യം നാണക്കേടായി, 2 ലക്ഷം രൂപ കൊടുത്തു; ഇന്നസെന്റ്

Google Oneindia Malayalam News

സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തി വിജയവും പരാജയം നുണഞ്ഞിട്ടുള്ള ചുരുക്കം ചില മലയാള താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. നഗരസഭാ കൗണ്‍സിലറായും എംപിയുമായൊക്കെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇപ്പോഴിതാ താന്‍ രാഷ്ട്രീയത്തിലേക്ക് എത്താനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.

അതോടൊപ്പം തന്നെ അമ്മയുടെ പ്രസിഡന്റ് ആയിരുന്നപ്പോള്‍ സുരേഷ് ഗോപിയുടെ വിഷയത്തില്‍ ഉള്‍പ്പടെ സ്വീകരിച്ച നിലപാടുകളെ കുറിച്ചും അദ്ദേഹം തുറന്ന് പറ‍യുന്നു. ബിഹൈന്‍ഡ് വുഡ്സ് എന്ന ചാനലില്‍ മേജര്‍ രവിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍

ഇന്നസെന്‍റ് പറയുന്നു

അപ്പന്‍ വല്യ കമ്മ്യൂണിസ്റ്റ് കാരനായിരുന്നു. ഇരങ്ങാലക്കുട നഗരസഭയിലെ കൗണ്‍സിലര്‍ ആയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി എത്തുന്നത്. സ്വന്തന്ത്രനായിട്ടായിരുന്നു ആദ്യ മത്സരം. അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റുകാരോട് സീറ്റ് ചോദിച്ചിരുന്നു. അപ്പോള്‍ കുറച്ച് കൂടെ കഴിഞ്ഞിട്ട് നല്‍കാമെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഞാന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വന്‍ ലുക്കില്‍ പൊളിച്ചടുക്കി ബിബിന്‍ ജോര്‍ജും ആദിത്യ സോണിയും; ചിത്രങ്ങള്‍ വൈറല്‍

തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ എനിക്ക് പിന്തുണയും നല്‍കി. അതുകൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയും എനിക്ക് പിന്തുണ നല്‍കിയിരുന്നു. അങ്ങനെയാണ് ഞാന്‍ വിജയിക്കുന്നത്. എനിക്ക് താല്‍പര്യമില്ലാത്ത ഒരു വിഷയമായിരുന്നു. പക്ഷെ എന്തെങ്കിലും ആവണം എന്നുള്ള എന്റെ താല്‍പര്യമായിരുന്നു ആ മത്സരത്തിന് പിന്നില്‍.

ആര്‍എസ്പിക്കാരന്‍

അത് കഴിഞ്ഞ് ഞാന‍് ആര്‍എസ്പിയില്‍ ചേര്‍ന്നു. അപ്പോഴും ഞാന്‍ കമ്മ്യൂണിസ്റ്റുകാരോട് ഞാന്‍ പാര്‍ട്ടിയിലേക്ക് വരാമെന്നും വന്ന് കഴിഞ്ഞാല്‍ എനിക്കൊരു സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതും നിരസിച്ചു. പ്രവര്‍ത്തന പരിചയം വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് ആര്‍എസ്പിയിലേക്ക് എത്തുന്നത്. അവിടെ ചേര്‍ന്നപ്പോള്‍ അവരുടെ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു ഞാന്‍. ആ മണ്ഡലത്തിലെ ഏക ആര്‍എസ്പിക്കാരന്‍ ഞാനായിരുന്നുവെന്നും അദ്ദേഹം രസകരമായി പറയുന്നു.

സിനിമയിലേക്ക്

പിന്നീട് സിനിമയിലേക്ക് വന്നതോടെയാണ് ഈ പരിപാടികള്‍ എല്ലാം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. ഒരു അധികാര സ്ഥാനത്തോടുള്ള മോഹം എവിടെയേലും ഉണ്ടായിരിക്കാം. അതുകൊണ്ടാവും അന്ന് അങ്ങനെയെല്ലാം ചെയ്തത്. സിനിമയില്‍ വന്നപ്പോള്‍ അമ്മയുടെ പ്രസിഡന്റ് ആവുന്നത് മോഹന്‍ലാല്‍, ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ വിളിച്ച് പറഞ്ഞതിന്‍ പ്രകാരമാണ്. ഞാനൊരു കോമഡിയൊക്കെ ചെയ്യുന്ന ആളായതിനാല്‍ അതിന് പറ്റിയ ആളല്ല എന്നായിരുന്നു എന്റെ പ്രതികരണം.

സുരേഷ് ഗോപി

എന്നാല്‍ താന്‍ കോമഡി ഒക്കെ പറയുമെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കും എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെയാണ് ഞാന്‍ അമ്മയുടെ പ്രസിഡന്റ് ആവുന്നത്. അതോടെ അധികാര മോഹം പോയി. 18 വര്‍ഷം അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. തിലകന്‍, സുകുമാരന്‍, സുരേഷ് ഗോപി തുടങ്ങിയ ഒരു പാടു പേരുടെ വിഷയങ്ങള്‍ തന്റെ അധികാര കാലയളവിനുള്ളില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

സുരേഷ് ഗോപി സാധു

സുരേഷ് ഗോപി ഒരു സാധുവായിട്ടുള്ള മനുഷ്യനാണ്. അത് പരിചയമുള്ള എല്ലാവര്‍ക്കും അറിയാം. അയാള്‍ ബിജെപിയാണോ അല്ലോയോ എന്ന് നമ്മള്‍ നോക്കേണ്ട കാര്യമില്ല. അയാള്‍ വളരെ ക്ലീന്‍ കക്ഷിയാണ്. വീട്ടിലേക്ക് എന്തേലും വാങ്ങിക്കൊണ്ട് പോവുന്ന സാധനമാണെങ്കില്‍ വേറൊരാള്‍ ചോദിച്ചാല്‍ അത് അപ്പോള്‍ തന്നെ എടുത്ത് കൊടുക്കും. അങ്ങനെയുള്ള സുരേഷ് ഗോപി അമ്മയില്‍ ഉള്ള സമയത്ത് ഓരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടിരുന്നു.

അമ്മയുടെ പ്രോഗ്രാം

അമ്മയുടെ പ്രോഗ്രാം അല്ല. എങ്കിലും ആ പരിപാടിയുടെ ലാഭം അമ്മയ്ക്ക് നല്‍കാം എന്ന് പറഞ്ഞു. അന്ന് ഞാന്‍ അമ്മയുടെ പ്രസിഡന്റ് അല്ല. എന്നാല്‍ പരിപാടിയില്‍ അയാള്‍ക്ക് നഷ്ടം സംഭവിച്ചു. അത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഏതോ ഒരു മീറ്റിങ്ങില്‍ ഒരാള്‍ എന്തുകൊണ്ടാണ് പറഞ്ഞ പൈസ കൊടുത്തില്ലെന്ന് പരസ്യമായി ചോദിച്ചു. അത് അയാള്‍ക്ക് നാണക്കേട് ആവുകയും കയ്യില്‍ നിന്ന് പൈസ എടുത്ത് കൊടുക്കുകയും ചെയ്തു

സത്യാവസ്ഥ

അപ്പോഴേക്കും ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തി. സത്യാവസ്ഥ എനിക്ക് അറിയുന്നതിനാല്‍ ആ പൈസ തിരിച്ച് തരാം എന്ന് ഞാന്‍ സുരേഷ് ഗോപിയോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. എന്റെ കുട്ടികള്‍ക്ക് ഐസ്ക്രീം വാങ്ങാന‍് പോലും പൈസ ഇല്ലാതിരുന്ന ഒരു സമയത്താണ് ആ പണം അമ്മയിലേക്ക് തന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ പാപം അമ്മയ്ക്ക് ആവശ്യമില്ലെന്നും തിരികെ വാങ്ങിക്കണം എന്നുമായിരുന്നു ഞാന്‍ പറഞ്ഞ്.

പണം വേണ്ടെന്ന് സുരേഷ് ഗോപി

അപ്പോഴും ആ പണം തനിക്ക് വേണ്ട എന്നതില്‍ അദ്ദേഹം ഉറച്ച് നിന്നു. ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്ക് നല്‍കാം എന്നതായിരുന്നു സുരേഷ് ഗോപി പറഞ്ഞ്. അത് പറ്റില്ല, താന്‍ വാങ്ങിയിട്ട് താന്‍ തന്നെ സംഘടനകള്‍ക്ക് നല്‍കിക്കോളൂ എന്ന് ഞാനും തിരിച്ച് പറഞ്ഞു. ഇതാണ് അവസാനം വരെ ഉണ്ടായ സംഭവം. അയാളെ എനിക്ക് നന്നായി അറിയുന്ന കാര്യമാണ്.

ഹിന്ദി പാട്ട്

ഈ അഭിമുഖത്തിന് വരുമ്പോഴും ഞാന്‍ അദ്ദേഹത്തിനെ വിളിച്ചിരുന്നു. അടുത്തിടെ ഒരു ചാനലിലെ മിമിക്രി വേദിയില്‍ സുരേഷ് ഗോപി ഒരു ഹിന്ദി പാട്ട് പാടി. ഗംഭീര പാട്ടായിരുന്നു. അത് അയാളോട് പറയേണ്ട കാര്യമല്ലേ. അത് പറയുമ്പോള്‍ എനിക്കും സന്തോഷം, അയാള്‍ക്കും സന്തോഷം. ഇതൊക്കെ സിനിമയില്‍ വളരെ കുറവുള്ള കാര്യമാണെന്നും ഇന്നസെന്റെ പറയുന്നു.

പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്ത നവരസസ എന്റെ കഥയാണ്. അതിനെ കുറിച്ച് ഞാനാണ് പ്രിയദര്‍ശനോട് പറഞ്ഞത്. അതുപോലെയാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന് ചിത്രത്തില്‍ ശോഭനയ്ക്ക് നല്‍കിയ കാര്‍ത്തുമ്പി എന്ന പേര്. അത് ദാവന്‍ഗിരിയിലെ ശാവന്നൂരില്‍ നിന്നും എന്റെ കമ്പനിയില്‍ ജോലിക്ക് വന്നിരുന്ന ഒരു പെണ്‍കുട്ടിയുടെ പേരാണ്. അതുപോലെ തന്നെ മൈലപ്പയും അവിടെ ജോലി ചെയ്തിരുന്ന ആളുടെ പേരാണ്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍ ഗൂര്‍ഖയായി എത്തിയ ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ രാംസിങ് എന്ന പേരും എന്നിലൂടെ വന്നതാണ്. നമ്മള്‍ ജീവിതത്തിനിടയ്ക്ക് കണ്ട് മുട്ടുന്ന ചില ആളുകളുടെ പേരാണ് ഇതൊക്കെ. എകെപി എന്നൊരു കമ്പനി ഉണ്ടായിരുന്നു ഇരിഞ്ഞാലക്കുട. ആ കമ്പനിയുടെ ഗേറ്റിന്‍റെ അവിടെ നില്‍ക്കുന്ന ആളായിരുന്നു രാംസിങ്. ഞാന്‍ ഈ പേര് പറഞ്ഞപ്പോഴാണ് മോഹന്‍ലാലിന് പ്രിയദര്‍ശന്‍ ആ പേര് നല്‍കുന്നത്.

സിനിമയുടെ ആദ്യകാലങ്ങളില്‍

സിനിമയുടെ ആദ്യകാലങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ മദ്രാസില്‍ നല്ല ചൂടുള്ള സമയമാണ്. ഞാനും ഭാര്യയും മകനും ഉണ്ട്. അന്ന് താമസിച്ചിരുന്ന വീട്ടില്‍ ബെഡ് ഇല്ല. പായയാണ്. ഈ ചൂടിലും സുഖമായിട്ട് ഒന്ന് ഉറങ്ങണമല്ലോ. അങ്ങനെ ആ പായയില്‍ വെള്ളം ഒഴിച്ച് തണുപ്പിച്ച് ഞാനും എന്‍റെ ഭാര്യയും ഞാനും കിടന്ന് ഉറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ആലീസ് മകന്റെ ഭാര്യയുടേയും കുട്ടികളുടേയും അടുത്ത് ഈ കഥയൊക്കെ പറയും. ഇന്നൊക്കെ അത് ആലോചിക്കുമ്പോള്‍ അത് വലിയ രസമാണെന്നും അദ്ദേഹം പറയുന്നു.

 ക്യാന്‍സര്‍ സമയത്ത് ഒരു കൂട്ടര്‍ 'മതം മാറ്റാന്‍' ശ്രമിച്ചു; രസകരമായ അനുഭവം പറഞ്ഞത് ഇന്നസെന്‍റ് ക്യാന്‍സര്‍ സമയത്ത് ഒരു കൂട്ടര്‍ 'മതം മാറ്റാന്‍' ശ്രമിച്ചു; രസകരമായ അനുഭവം പറഞ്ഞത് ഇന്നസെന്‍റ്

Recommended Video

cmsvideo
ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

English summary
Suresh Gopi took Rs 2 lakh and gave it to organization; actor Innocent reveals old things
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X