'ഞാന്‍ പെട്ടാല്‍ നീയും പെടും'; സംഭവം പുറത്ത് പറയരുത്, സൂരജ് പറഞ്ഞതായി സുരേഷ്
കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിനെ കുടുക്കാന്‍ സഹായിച്ചത് സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിന്റെ മൊഴി. സൂരജിനെ പരിചയപ്പെട്ടത് മുതലുള്ള എല്ലാ കാര്യങ്ങളും ചാവരുകാവ് സുരേഷ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ കയ്യില്‍ നിന്നും നിന്ന് വാങ്ങിയ പെണ്‍മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് കൊലപാതകം നടത്തിയത് എന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നുപോയെന്നാണ് സുരേഷ് പറഞ്ഞത്.
ഉത്ര മരിച്ച വിവരം അറിഞ്ഞപ്പോള്‍ സൂരജിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചപ്പോഴാണ് ഭാര്യ മരിച്ചുവെന്ന് സുരേഷിനോട് സൂരജ് പറഞ്ഞതെന്ന് സുരേഷ് പറഞ്ഞത്. മാനസികവളര്‍ച്ചയില്ലാത്ത ഭാര്യക്കൊപ്പം ജീവിക്കാന്‍ വയ്യ. അതിനാലാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നതായി സുരേഷ് വെളിപ്പെടുത്തി.

ഞാന്‍ കേസില്‍പ്പെട്ടാല്‍ നീയും ജയിലിലാകുമെന്ന് സൂരജ് പറഞ്ഞിരുന്നതായി സുരേഷ് പറയുന്നു. മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ചോദിച്ചപ്പോള്‍ സൂരജ് ഒന്നും മിണ്ടിയില്ല. മാത്രമല്ല കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പ ദോഷമായി എല്ലാവരും കരുതിക്കോളുമെന്നുമാണ് സൂരജ് പറഞ്ഞതെന്നുമാണ് സുരേഷ് വെളിപ്പെടുത്തിയത്. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞാണ് ഫെബ്രുവരി 26ന് സൂരജിന്റെ അടൂരിലെ വീട്ടിലേക്ക് പോയത്.
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

അന്ന് തന്റെ കയ്യിലുണ്ടാിരുന്ന അണലിയെ സൂരജ് 10,000 രൂപ നല്‍കി വാങ്ങുകയും ചെയ്തുവെന്ന് സുരേഷ് പറഞ്ഞു. കാര്യങ്ങളൊക്കെ പൊലീസില്‍ അറിയിക്കാമെന്ന് തന്റെ മകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചിരുന്നില്ല. 2020 ഫെബ്രുവരി 12നാണ് സൂരജ് ആദ്യമായി വിളിച്ചു പരിചയപ്പെടുന്നത്. പിന്നീട് ചാത്തന്നൂരില്‍ വെച്ച് നേരിട്ടുകണ്ടിരുന്നുവെന്നും സുരേഷ് പറഞ്ഞു. പിന്നീട് തന്നെ വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാല്‍ മൂര്‍ഖനെ വേണമെന്ന് പറയുകയായിരുന്നു.

കയ്യില്‍ പണമൊന്നുമില്ലാത്തതിനാല്‍ പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല 7000 രൂപ വാങ്ങി മൂര്‍ഖനെ കൊടുക്കുകയും ചെയ്തു. പിന്നീട് ഉത്ര മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോഴാണ് സൂരജിനെ വിളിച്ചത്. അപ്പോഴാണ് ഭാര്യ മരിച്ചുവെന്ന് സൂരജ് പറഞ്ഞത്. സംഭവം ആരോടും പറയരുതെന്നും സൂരജ് പറഞ്ഞതായി സുരേഷ് വെളിപ്പെടുത്തി. 2020 മെയ് ആറിനാണ് കൊല്ലം അഞ്ചലിലെ ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പിന്നീട് ഭര്‍ത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

വളരെ അപൂര്‍വമായ കേസാണ് ഇതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അത്‌കൊണ്ട് തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ആദ്യമായി അണലിയെ ഉപയോഗിച്ചായിരുന്നു ശ്രമം. എന്നാല്‍ അതില്‍ പരാജയപ്പെടുകയും പിന്നീട് മൂര്‍ഖനം ഉപയോഗിച്ച് കടിപ്പിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അണലി കടിച്ച് ആശുപത്രിയില്‍ ഉത്രയെ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ് സൂരജ് രണ്ടാമത് പദ്ധതിയിടുന്നത്.

സംഭവത്തില്‍ ഡമ്മി പരീക്ഷണം ഉള്‍പ്പെടെ പൊലീസ് നടത്തിയിരുന്നു. സാക്ഷികളാരുമില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ സൂരജ് കേസില്‍ ഒഴിഞ്ഞ്മാറാന്‍ ശ്രമിക്കുകയും കേസിനെ വഴി തിരിച്ച് വിടാനും ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ സൂരജിന് അടിപതറുകയായിരുന്നു. ഭാര്യയുടെ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണ് സൂരജ് കുറ്റകൃത്യം ചെയ്തത്. തെളിവുകള്‍ നശിപ്പാക്കാനും കള്ളം പറയാനുമുള്ള ക്രമിനല്‍ സ്വഭാവമാണ് സൂരജിന്റേതെന്നാണ് എസ് പി പറഞ്ഞിരുന്നത്. സംഭവത്തില്‍ ഒരിക്കല്‍ പോലും സൂരജ് വിഷമിച്ച് കണ്ടില്ലെന്നും എസ് പി പറഞ്ഞിരുന്നു.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications