Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദീപാനന്ദ ഗിരിയും ലാലിസത്തെ വെറുതെവിട്ടില്ല... ഫേസ്ബുക്ക് നോക്കിയാല്‍ ചിരിച്ച് ചാകും!

തിരുവനന്തപുരം: മോഹന്‍ലാല്‍ എന്തായാലും ഇനി ഇങ്ങനെ ഒരു പരിപാടിക്കിറങ്ങില്ല. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ അദ്ദേഹം ഫേസ്ബുക്ക് നോക്കിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം ഉറപ്പാണ്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയ 'ലാലിസം' മോഹന്‍ലാലിനുണ്ടാക്കിയ ചീത്തപ്പേര് അത്രയധികമാണ്. ആത്മീയാചാര്യന്‍ സ്വാമി സന്ദീപാനന്ദ ഗിരി പോലും ലാലിനെ വെറുതെ വിട്ടില്ല. സ്വാമിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

'രാധാകൃഷ്ണന്റെ മകളുടെ വിവാഹത്തലേന്നു കച്ചേരിവേണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വേലായുധൻ പറഞ്ഞു എനിക്ക് ഒന്നും വേണ്ട തബലക്കും ഹാർമോണിയത്തിനും 500 രൂപ കൊടുത്താൽ മതിയെന്ന് മൊത്തം 1500 രൂപക്ക് വേലായുധന്റെ കച്ചേരി ഉറപ്പിച്ചു. ആളുകൾ എത്തിതുടങ്ങുന്നതിനു മുൻപ് വൈകുന്നേരം 3 മണിമുതൽ വേലായുധൻ ഒറ്റക്ക് പാടാൻ തുടങ്ങി ...
ആരംഭം റാഫിയിൽ,
"ഓ ദുനിയാക്കെ രക്ക് വാലാ.....രക്ക് വാലാ..... ഓ രക്ക് വാലാ.....രക്ക് വാലാ...."
ചുറ്റുവട്ടത്തുള്ള നായ്ക്കൾ വേലായുധനെ തുറിച്ചു നോക്കി
കുട്ടികൾ കയ്യടിച്ചു വേലായുധനെ പ്രോത്സാഹിപ്പിച്ചു...
വെലായുധാൻ മതി (ബുദ്ധി) മറന്നു പാടി........
രാത്രി 11മണിവരെ സംസ്കൃതം മുതൽ ലോകത്തിലെ സകല ഭാഷയിലും വേലായുധൻ ആഞ്ഞു വലിച്ചു ഒറ്റക്ക് പാടി.
പാട്ട് നിർത്തിയില്ലെങ്ങിൽ ഇവിടെ കൊലപാതകം നടക്കുമെന്ന് പറഞ്ഞു
നാട്ടുകാർ രാധാക്ര്ഷ്ണനെ വളഞ്ഞു....
രാധാക്ര്ഷ്നൻ വേലായുധനോടു അപേക്ഷിച്ചു പാട്ട് നിർത്താൻ
അപ്പോൾ വേലായുധൻ പറയുവാ...
തുടങ്ങാൻ 1500 രൂപയും നിർത്താൻ 5000 രൂപയും വണമെന്നു!!!
അടുത്തു നിന്ന 'കാരുണ്യംമാണി'ചേട്ടൻ 10000 രൂപകൊടുത്ത് പ്രശ്നം തീർപ്പാക്കി!!!!!!
ഇതെല്ലാം നടക്കുമ്പോൾ വേലായുധന്റെ അച്ഛൻ പറയുന്നുണ്ടായിരുന്നു
"മൈക്ക് താഴെയിടടാ നിന്റെ അച്ഛനാ പറയുന്നത് മൈക്ക് താഴെയിടാൻ"
"സ്വധർമ്മോ നിധനം ശ്രേയ: പരധർമ്മോ ഭയാവഹ:"
( ഗീത)
അർജുനാ,
കൊല്ലലാണ് നിന്റെ ധർമമെങ്കിൽ നീ അത് ചെയ്യുക.
അന്യന്റെ ധർമ്മം ഒരിക്കലും നീ കൈകൊള്ളരുതു അത് ഭയാനകമാണ്'

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന വേറെ ചില തമാശകള്‍ വായിച്ചാല്‍ ചിരിച്ച് മണ്ണ് കപ്പും. അത്തരത്തിലൊന്നിതാ...ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ക്ലാസ് ഡയലോഗ് ഇങ്ങനെയാക്കി മാറ്റി.

Lal Mock

'മോളൂ ഈ തിരുവന്തോരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം എന്ന് കേട്ടിട്ടുണ്ട്... തിരുവന്തോരം. ഇപ്പോ ട്രിവാന്‍ഡ്രം. അവിടത്തെ മൈതാനം- സ്‌റ്റേഡിയം- ലോക പ്രസിദ്ധമാണ്. ഓട്ടക്കാരും, രാഷ്ട്രീയക്കാരും, പാട്ടുകാരം, ജനങ്ങളും ഉളള കാര്യവട്ടത്തെ ഒരു സ്‌റ്റേഡിയം ഈ ഞാന്‍ ഒറ്റ രാത്രി കണ്ട് ഒഴിപ്പിച്ചിട്ടുണ്ട്. ഒറ്റ രാത്രി... ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയേയും കാര്‍ണവരേയും ഇവിടുന്ന് ഒഴിപ്പിക്കുക എന്ന് വച്ചാല്‍ ഒരു പാട്ട് പാടുന്ന അത്രയും ഈസിയായ കാര്യമാണ്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+