• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന

Google Oneindia Malayalam News

തിരുവനന്തപുരം: തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല എന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്. തന്നോട് ലൈംഗിക താല്‍പര്യത്തോട് കൂടി സമീപിച്ചവരെ നിലക്ക് നിര്‍ത്തിയിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

എന്നെ ലൈംഗിക താല്‍പര്യത്തോട് കൂടി തന്നെയാണ് അവര്‍ സമീപിച്ചത്. നേരില്‍ പറഞ്ഞു, ഫോണില്‍ സംസാരിച്ചു, ചാറ്റുകള്‍ ഉണ്ടായിരുന്നു, ഫോട്ടോഗ്രാഫ്‌സ് അയച്ചിട്ടുണ്ട്. അങ്ങനെ പല രീതിയിലും. അവസാനം ഞാന്‍ അവരില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മന്ത്രിയോ സ്പീക്കറോ ആരുമാകട്ടെ അവരാരും എന്നെ അടിച്ചെന്നോ ബലാത്സംഗം ചെയ്‌തെന്നോ തൊട്ടെന്നോ പറഞ്ഞിട്ടില്ല. അതിന് അവര്‍ക്ക് എന്റെ അനുവാദം വേണം.

1

ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ ആര് തൊടണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. അത് പൂര്‍ണമായും എന്റെ തീരുമാനമാണ്. അതിനാല്‍ ഇല്ലാത്തത് പറയുന്നതില്‍ കാര്യമില്ല. അവരെന്നെ പീഡിപ്പിച്ചു. അല്ലെങ്കില്‍ വീട്ടില്‍ വിളിച്ചു, ഞാനൊരു സഹായത്തിന് പോയപ്പോള്‍ എന്റെ തുണി വലിച്ചൂരി. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതല്ല. ഇത് സിനിമയല്ല, ജീവിതമാണ്. പക്ഷെ അവര്‍ പല രീതിയിലും സെക്ഷ്വല്‍ അഡ്വാന്‍സിന് ശ്രമിച്ചിട്ടുണ്ട്.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

2

തോമസ് ഐസക് ഇന്‍ഡയറക്ട് സെക്ഷ്വല്‍ അഡ്വാന്‍സസ് എടുത്തിട്ടുണ്ട്. അദ്ദേഹം എന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാറില്‍ പോയി ഒന്നോ രണ്ടോ ദിവസം നില്‍ക്കാം എന്ന് പറഞ്ഞു. കോണ്‍സുലേറ്റ് നടത്തിയ നാഷണല്‍ ഡേ പ്രോഗ്രാമിലാണ് ഞാന്‍ തോമസ് ഐസകിനെ ആദ്യമായി കണ്ടത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഷാള്‍ ഇട്ട് കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്നില്‍ എന്തും ഇടാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

3

എന്റെ മുന്‍ഭര്‍ത്താവിന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി പോയപ്പോള്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ റെസിഡന്‍സിന്റെ ഫസ്റ്റ് ഫ്‌ളോറിലേക്ക് വിളിച്ചു. അവിടെ വെച്ച് അദ്ദേഹം സെക്ഷ്വല്‍ അഡ്വാന്‍സോട് കൂടിയുള്ള സംസാരമായിരുന്നു നടത്തിയത്. കടകംപള്ളി സുരേന്ദ്രനെ കുറിച്ച് പതറ്റിക് ആന്റ് ഡിസ്ഗസ്റ്റിംഗ്, വെരി ഡേര്‍ട്ടി എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.

'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍

4

എന്റെ യാതനകളെ കുറിച്ചും ജയിലില്‍ കിടന്നപ്പോഴത്തെ ബുദ്ധിമുട്ടിനെ കുറിച്ചും അറിയുന്ന ആളാണ് കടകംപള്ളി എന്ന് മനസിലാക്കുമ്പോള്‍ ഐ ആം ഷോക്ക്ഡ്. എന്നോട് പോരടിക്കാനില്ല എന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. ശ്രീരാമകൃഷ്ണന്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. എപ്പോഴും കാണണം. ഒഫീഷ്യല്‍ ഭവനത്തില്‍ കള്ള് കുടിക്കാന്‍ വിളിക്കും. ഒറ്റക്ക് ചെല്ലാന്‍ പറയും. അവര്‍ ഭയങ്കര ഹെക്ടിക് ലൈഫാണ് നയിക്കുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു.

5

നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു. എല്ലാ കാര്യങ്ങളും പറയുമായിരുന്നു. പിന്നീട് മനസിലായി അദ്ദേഹത്തിന്റെ മനസില്‍ സെക്ഷ്വല്‍ കോണ്‍സപ്റ്റ് ആയിരുന്നു. വീട്ടില്‍ വിളിക്കും, പേട്ടയിലെ ഫ്‌ളാറ്റില്‍ വിളിക്കും. ഞാന്‍ ഇന്നും പരാതിപ്പെട്ടിട്ടില്ല. എനിക്കറിയാം അവരെ എവിടെ നിര്‍ത്തണം എന്ന്. പരാതി എന്ന് പറഞ്ഞ് കൊണ്ടുപോകുന്നത് ഇന്റന്‍ഷണലാണ് എന്നേ ഞാന്‍ പറയൂ. ഒന്നുകില്‍ അവരെ നശിപ്പിക്കുക, അല്ലെങ്കില്‍ അവരെ കൊണ്ട് സെറ്റില്‍മെന്റ് സംസാരിപ്പിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കുക.

6

എനിക്ക് പരാതിപ്പെടേണ്ട കാര്യമില്ലല്ലോ. എന്റെ ഇന്‍സിഡന്‍സ് ഞാനെന്റ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. പലരും പറയുന്നു സ്വപ്‌നയ്ക്ക് പോയി പരാതി കൊടുത്തൂടെ എന്ന്. അവര്‍ എന്നെ റേപ്പ് ചെയ്തില്ലല്ലോ. അവര്‍ ലൈംഗിക താല്‍പര്യം കാണിച്ചപ്പോള്‍ ഞാന്‍ അവരെ നിര്‍ത്തി. പിന്നെ ഞാനെന്തിന് പരാതി കൊടുക്കണം. അത് തെറ്റാണെങ്കില്‍ അവര്‍ ഡിഫമേഷന്‍ കൊടുക്കട്ടെ.

7

ഞാന്‍ അത്ര സോഫ്റ്റ് ആയിട്ട് വിവരമില്ലാത്ത, ജീവിതം അറിഞ്ഞ് കൂടാത്ത സ്ത്രീയൊന്നുമല്ല. എനിക്കറിയാം എങ്ങനെ നിര്‍ത്തണം എന്ന്. എവിടെ ലൈന്‍ വരക്കണം എന്ന് എനിക്കറിയാം. ഞാന്‍ ആ ലൈന്‍ വരച്ചു. അതിനപ്പുറത്തേക്ക് അവര്‍ വന്നിട്ടില്ല. ഞാന്‍ എന്റെ പുസ്തകത്തില്‍ എവിടെയങ്കിലും എഴുതിയിട്ടുണ്ടോ ഇവര്‍ എന്നെ റേപ്പ് ചെയ്തിട്ടുണ്ട് എന്ന്.

8

തോമസ് ഐസക് ഇഡിയുമായി പോരാടിക്കൊണ്ടിരിക്കുകയാണ് എന്ന് എനിക്കറിയില്ല. ഞാന്‍ ആരുടേയും ഉപകരണമല്ല. ബിജെപി, ഇടത്-വലതുപക്ഷങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഈ ബി ജെ പിയൊക്കെ സ്വപ്‌ന സുന്ദരി സ്വപ്‌ന സുന്ദരി എന്നൊക്കെ പറഞ്ഞ് കുറെ സംസാരിച്ചതാണ്. ഞാന്‍ നേരിട്ട് ഇടപെട്ടവരെ കുറിച്ചാണ് പറഞ്ഞാണ്.

9

അന്ന് അവര്‍ ആയിരുന്നു ഭരിച്ചിരുന്നത്. വീണ്ടും അവര്‍ തന്നെ ഭരിക്കുന്നത് എന്റെ തെറ്റല്ല. അവരുടെ തെറ്റായിരിക്കാം. സ്വപ്‌ന സുരേഷിന് ഒരു തലതൊട്ടപ്പനുമില്ല. സ്വപ്‌ന സുരേഷിന് ഒരു അപ്പനെ ഉള്ളൂ. അത് മരിച്ച് പോയി. ഞാന്‍ വ്യക്തിപരമായി പറയുന്ന കാര്യങ്ങളെ അവര്‍ രാഷ്ട്രീയമാക്കി മാറ്റുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ല.

10

ഞാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നെ സപ്പോര്‍ട്ട് ചെയ്ത് ആരും വന്നിട്ടില്ല. വന്നിട്ടുണ്ടെങ്കില്‍ ബി ജെ പി എന്നല്ല, ആ വ്യക്തി തന്തക്ക് ജനിച്ച ഒരാള്‍ മുന്നോട്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞേനെ. ഇതുവരെ ആരും വന്നിട്ടില്ല. കേരളത്തിലെ രാഷ്ട്രീയക്കാരാരും അതിന് തയ്യാറായി, സത്യത്തിനൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞ് വന്നിട്ടില്ല. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ എന്ന് തിരക്കി ആരും വന്നിട്ടില്ല

English summary
Swapna Suresh reveal why she never lodge a complaint aganist CPM leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X