Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ലെ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതിഷേധം കത്തുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഗുരുതരമായ ആരോപണമാണ് പിണറായിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കുമെതിരെ സ്വപ്‌ന നടത്തിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ബിരിയാണി ചെമ്പുമായി സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിച്ചു.

1

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു. അതേസമയം മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുല്‍ത്താന്‍പേട്ട സിഗ്നല്‍ ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് ഉന്തലിനും തള്ളലിനും ഇടയാക്കി.

കോണ്‍ഗ്രസ് മാത്രമല്ല യുവമോര്‍ച്ചയും പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ ബിരിയാണി ചെമ്പുമായി സുല്‍ത്താന്‍പേട്ട സിഗ്നല്‍ ഉപരോധിച്ചു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവര്‍ റോഡിയില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ മാറ്റിയത്. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വര്‍ണക്കടത്ത് വിവാദം ഒരിടവേളയ്ക്ക് ശേഷം ശക്തമായി. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങളും കൊടുത്ത് വിട്ടിട്ടുണ്ട്. പാത്രം മാത്രമല്ല മറ്റെന്തൊക്കെയോ ലോഹ വസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രി ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ സങ്കുചിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞതാണ്. പഴയ കാര്യങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം കേസിലെ പ്രതിയെ കൊണ്ട് തന്നെ പറയിക്കുകയാണ്. വസ്തുതയുടെ തരിമ്പ് പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+