കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ സേവനം സ്വന്തം ബന്ധുക്കള്‍ക്ക്, ഇപ്പോള്‍ പ്രതികള്‍ക്കും; ടിപി കേസിലെ പ്രതികള്‍ കണ്ണൂരിലേക്ക്...

ബന്ധുക്കളെയും മറ്റും കാണാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുഴുവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം.

  • By അക്ഷയ്‌
Google Oneindia Malayalam News

കണ്ണൂര്‍: ബന്ധുക്കളെയും മറ്റും കാണാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുഴുവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം. കേസിലെ പ്രതികളായ പികെ കുഞ്ഞനന്തനും,കെസി രാമചന്ദ്രനും നിലവില്‍ കണ്ണൂരില്‍ തന്നെയാണുള്ളത്. ഇവരടക്കം 11 പ്രതികളാണ് ടിപി കേസില്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി കഴിയുന്നത്.

ഇപ്പോള്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലുള്ള പ്രതികളെയാണ് കണ്ണൂരിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നത്. മറ്റു തടവുകാരുമായി സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് ഇവരെ മൂന്നിടങ്ങളിലായി പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ഏറെക്കുറെ വിജയം കണ്ടതായി ജയില്‍ വകുപ്പ് വിലയിരുത്തുകയും ചെയ്തിരുന്നു. ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വാഴപ്പടിച്ചി റഫീഖ് എന്നിവര്‍ പൂജപ്പുരയിലും കൊടി സുനി,ടികെ രജീഷ് തുടങ്ങി മറ്റു ആറു പേര്‍ വിയ്യൂരിലുമാണ് കഴിയുന്നത്.

kannurcentraljail

ഇവരെല്ലാം കണ്ണൂരിനും അതിനുടുത്ത പ്രദേശങ്ങളിലുമുള്ളവരായതിനാല്‍ നാട്ടിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഏറെ രാഷ്ട്രീയ ബന്ധങ്ങളുള്ള ടിപി കേസിലെ പ്രതികളെയെല്ലാം കണ്ണൂരിലേക്ക് മാറ്റുന്നത് ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. നേരത്തെ കോഴിക്കോട് ജില്ലാ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതിനും മറ്റു തടവുകാരെ ആക്രമിച്ചതിനും ഇതില്‍ ചിലര്‍ക്കെതിരെ കേസുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവരെ വിവിധ ജയിലുകളിലേക്ക് മാറ്റിയത്. ഈ നീക്കം താന്‍ മുന്നേ കണക്കു കൂട്ടിയതാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ പറഞ്ഞു.

English summary
TP murder case accused will come back to Kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X