കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഭാര്യയെ ആക്രമിച്ചിട്ടില്ല, ഉന്മൂലനം ചെയ്യാന്‍ ഷാനവാസിന്റെ ശ്രമം: ടി സിദ്ദിഖ് ഫേസ്ബുക്കില്‍

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: തന്നെ ആക്രമിച്ചുവെന്നും വധഭീഷണി മുഴക്കി എന്നും ആദ്യ ഭാര്യ നല്‍കിയ പരാതിയ്ക്ക് ടി സിദ്ദിഖിന്‍റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണം കുടുംബപരമായ പ്രശ്‌നങ്ങളില്‍ ഒതുങ്ങാതെ പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിയിക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ വച്ചാണ് സിദ്ദിഖും ഇപ്പോഴത്തെ ഭാര്യയുടെ സഹോദരങ്ങളും ചേര്‍ന്ന് കൈയേറ്റം ചെയ്തതെന്നാണ് നസീമയുടെ പരാതി. ഏത് ആശുപത്രിയില്‍, എപ്പോള്‍ എന്തൊക്കെ സംഭവിച്ചു എന്ന് വിശദമാക്കിക്കൊണ്ടാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ എത്തിയിട്ടുളളത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും വയനാട് എംപിയും ആയ എംഐ ഷാനവാസ് തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും സിദ്ദിഖ് ഉന്നയിക്കുന്നു.

പോലീസ് കമ്മീഷണര്‍ക്ക് ഹര്‍ജി

പോലീസ് കമ്മീഷണര്‍ക്ക് ഹര്‍ജി

ഈ വിഷയത്തില്‍ സത്യാവസ്ഥ ബോധിപപിച്ചുകൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹര്‍ജി നല്‍കിയിരിയ്ക്കുകയാണ് ടി സിദ്ദിഖ്. അതിന്റെ പകര്‍പ്പാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയിക്കുന്നത്.

കണ്ടത് മിംസില്‍ വച്ച്

കണ്ടത് മിംസില്‍ വച്ച്

മെയ് 21 ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വച്ചാണ് നസാമിയേയും കുട്ടികളേയും കണ്ടത്. ഹൃദ്രോഗബാധിതനായ പിതാവുമായി എത്തിയതായിരുന്നു അവിടെ.

നസീമ വന്നു

നസീമ വന്നു

കാന്റീനില്‍ ഭക്ഷണം കഴിയ്ക്കുമ്പോഴാണ് നസീമ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കുട്ടികളുമായി എത്തിയത്. കുട്ടികളെ കണ്ടിട്ട് ഏറെ നാള്‍ ആയതിനാല്‍ താന്‍ അങ്ങോട്ട് ചെന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്.

നസീമയുടെ ആക്രോശം

നസീമയുടെ ആക്രോശം

പോടാ, നായിന്റോ മോനേ എന്നീ വാക്കുകളും പുറത്ത് പറയാന്‍ പറ്റാത്ത വാക്കുകളും ഉപയോഗിച്ചാണ് നസീമ തന്നെ നേരിട്ടതെന്നാണ് സിദ്ദിഖിന്റെ വാദം.

സാക്ഷികള്‍

സാക്ഷികള്‍

ഈ സംഭവത്തിന് മിംസ് കാന്റീനിലെ ജീവനക്കാരും അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരും സാക്ഷികളാണ്. സിസിടിവിയും ഇതിന്റ ദൃശ്യങ്ങള്‍ പതിഞ്ഞി്ട്ടുണ്ടെന്ന് സിദ്ദിഖ്.

മക്കള്‍ക്കൊപ്പം

മക്കള്‍ക്കൊപ്പം

മക്കള്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ അവര്‍ക്കൊപ്പം ഇരുന്നാണ് താന്‍ അവരോട് സംസാരിച്ചത്. അതിന്റെ ചിത്രം തെളിവായി സിദ്ദിഖ് നല്‍കുന്നു.

ഭാര്യാ സഹോദരന്‍ കണ്ണൂരില്‍

ഭാര്യാ സഹോദരന്‍ കണ്ണൂരില്‍

താനും ഭാര്യാ സഹോദരനും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് നസാമിയുടെ പരാതി. തന്റെ ഭാര്യാ സഹോദരന്‍ കണ്ണൂരിലാണ് ഉണ്ടായിരുന്നതെന്നും സിദ്ദിഖ് പറയുന്നു.

എംഐ ഷാനവാസ്

എംഐ ഷാനവാസ്

വയനാട് ലോക്‌സഭാംഗം എംഐ ഷാനവാസും കെപിസിസി സെക്രട്ടറി ജയന്തും നസീമയ്‌ക്കൊപ്പം ചേര്‍ന്ന് തന്റെ സ്വകാര്യ ജീവിതത്തേയും പൊതു ജിവിതത്തേയും തകര്‍ക്കാനും രാഷ്ട്രീയമായി ഉന്‍മൂലനം ചെയ്യാനും ഗൂഢാലോചന നടത്തിയത് അന്വേഷിയ്ക്കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെടുന്നു.

നസീമയെ ആക്രമിച്ചേക്കാം

നസീമയെ ആക്രമിച്ചേക്കാം

എംഐ ഷാനവാസ് എന്തും ചെയ്യാന്‍ മടികാണിക്കില്ല. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നാസീമയേയും കുട്ടികളേയും ആക്രമിക്കാന്‍ പോലും സാധ്യതയുണ്ടെന്നും സിദ്ദിഖ് ആരോപിയ്ക്കുന്നു.

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
T Siddique denies ex wife's complaint and made new allegation against MI Shanavas. He submitted a complaint to Kozhikode City Police Commissioner and [posted its copy on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X