ആ 'നമ്പറൊന്നും' ഈ ടീച്ചറുടെ മുന്നില്‍ വിലപ്പോവില്ല!! അയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!!

  • By: Sooraj
Subscribe to Oneindia Malayalam

തലശേരി: ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുക്കാനുള്ള ശ്രമം തകര്‍ത്ത് അധ്യാപിക. നഗരത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുടെ മിടുക്കിനു മുന്നിലാണ് തട്ടിപ്പുകാരന്‍ നാണംകെട്ടത്.

പാകിസ്താനോട് തോല്‍ക്കാന്‍ കാരണം....കോലി പറയുന്നത്!! മടങ്ങുന്നത് തലയുയര്‍ത്തിതന്നെ

സെന്‍കുമാറിന്റെ 'കസേര' ജേക്കബ് തോമസിന്!! പക്ഷെ സെന്‍കുമാറിനെ മാറ്റിയിട്ടില്ല!!

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

അധ്യാപികയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വരികയായിരുന്നു. നിവിന്‍ ധാര്‍മികെന്നയാണ് ഇയാള്‍ പേര് പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു അയാളുടെ സംസാരമന്നും അധ്യാപിക പറയുന്നു.

ബാങ്കില്‍ നിന്നെന്ന്...

ബാങ്കില്‍ നിന്നെന്ന്...

എസ്ബിഐ മുംബൈയില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്ന് അയാള്‍ അധ്യാപികയോടു പറഞ്ഞു. താങ്കളുടെ എടിഎം കാര്‍ഡ് താല്‍ക്കാലികമായി നിലവില്‍ ഇല്ലെന്ന് അയാള്‍ അധ്യാപികയോട് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ആധാര്‍ നമ്പറുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തില്ലെന്നായിരുന്നപ മറുപടി.

ആധാര്‍ നമ്പര്‍ ചോദിച്ചു

ആധാര്‍ നമ്പര്‍ ചോദിച്ചു

അധ്യാപികയോട് അയാള്‍ ആധാര്‍ നമ്പര്‍ പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു. ആധാര്‍ നമ്പര്‍ നല്‍കിയപ്പോള്‍ 16 അക്ക എടിഎം നമ്പര്‍ നല്‍കണമെന്നായി അയാളുടെ ആവശ്യം.

നല്‍കാനാവില്ല

നല്‍കാനാവില്ല

രഹസ്യ എടിഎം നമ്പര്‍ നല്‍കാനാവില്ലെന്ന് അധ്യാപിക അയാല്‍ക്കു മറുപടി നല്‍കി. ഇതോടെ അയാള്‍ ഫോണിലൂടെ കയര്‍ത്തു സംസാരിച്ചു. എസ്ബിഐയില്‍ നിന്നാണ് വിളിക്കുന്നതെന്നും നമ്പര്‍ പറഞ്ഞേ തീരൂവെന്നും പറഞ്ഞ് അയാള്‍ വീണ്ടും കയര്‍ത്തു സംസാരിച്ചെങ്കിലും നമ്പര്‍ നല്‍കാന്‍ സൗകര്യമില്ലെന്ന് അധ്യാപിക തുറന്നടിച്ചു.

ബാങ്കിലെത്തി

ബാങ്കിലെത്തി

സംഭവം നടന്ന ഉടന്‍ തന്നെ അധ്യാപിക എസ്ബിഐ ശാഖയിലെത്തി വിവരം അറിയിച്ചു. അപ്പോഴാണ് താന്‍ തട്ടിപ്പുകാരുടെ കെണിയില്‍ നിന്നു രക്ഷപ്പെട്ടതായി അധ്യാപികയ്ക്കു മനസ്സിലായത്.

പണം നഷ്ടപ്പെട്ടില്ല

പണം നഷ്ടപ്പെട്ടില്ല

അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണമൊന്നും അതില്‍ നിന്നു നഷ്ടപ്പെട്ടിട്ടില്ലെന്ന് അധ്യാപികയ്ക്കു വ്യക്തമായി. ഇതേ ബാങ്കിന്റെ മാനേജരുടെ ഭാര്യയെയും സമാനമായ രീതിയില്‍ കെണിയില്‍പ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.

English summary
Teacher escaped from a fake call in thalassery
Please Wait while comments are loading...