കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവിദ്യാഭ്യാസ സംരക്ഷണം; അവധിക്കാല അധ്യാപക പരിശീലനം ആരംഭിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് അടുത്ത അധ്യയന വര്‍ഷം
സ്‌കൂളുകളില്‍ നടക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക്
പരിശീലനം നല്‍കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ
അവധിക്കാല അധ്യാപക പരിശീലനം ജില്ലയില്‍ ആരംഭിച്ചു. സര്‍വ്വ ശിക്ഷാ
അഭിയാനാണ് പ്രൈമറി അധ്യാപക പരിശീലനത്തിന്റെ ചുമതല.

ജില്ലാ പ്രോജക്ട്ഓഫീസര്‍ എം ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ ഡോ.കെഎസ് വാസുദേവന്‍എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. 15 ബ്ലോക്ക് റിസോര്‍സ്സെന്ററുകളിലെ 160 ഓളം ബാച്ചുകളിലായി 8000 ഓളം പ്രൈമറി അധ്യാപകര്‍ക്ക് 8ദിവസത്തെ പരിശീലനം നല്‍കുന്നുണ്ട്. വിഷയാധിഷ്ഠിത സെഷനുകള്‍ക്കു പുറമെഅക്കാദമിക മാസ്റ്റര്‍ പ്ലാന്‍, ഹരിത വിദ്യാലയം, ടാലന്റ് ലാബ് എന്നീ പൊതുസെഷനുകളും പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. ജില്ലാതല പരിശീലനം ലഭിച്ചബിആര്‍സി ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 500 ഓളം പരിശീലകര്‍ ആണ് പരിശീലനം നല്‍കുന്നത്.

teachers vadakara-

ഇവര്‍ക്കുപുറമെ സ്‌പെഷലിസ്റ്റ് അധ്യാപകര്‍, റിസോര്‍സ്അധ്യാപകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പങ്കാളികളായഅധ്യാപകര്‍ക്കുള്ള ഭക്ഷണ അലവന്‍സ് ഈ വര്‍ഷം 100 രൂപയില്‍ നിന്നും 125രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അവധിക്കാല അധ്യാപക പരിശീലനത്തിന്റെജില്ലാതല ഉദ്ഘാടനം വടകര ഡയറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗംടികെ രാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെരാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറര്‍ രാജന്‍ചെറുവാട്ട്,ചോമ്പാല എഇഒ ടിപി സുരേഷ് ബാബു, വടകര ബിപിഒ വിവി വിനോദ് സംസാരിച്ചു.

English summary
Teachers vacation training started in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X