മാനേജ്‌മെന്റും സമ്മതിച്ചു, തെറ്റ് പറ്റി... ടോംസ് കോളേജ് നടപടി നേരിടേണ്ടി വരും

  • By: Akshay
Subscribe to Oneindia Malayalam

കോട്ടയം: ടോംസ് കോളേജ് മാനേജ്‌മെന്റിന്റെ മോശം പെരുമാറ്റത്തിനെതിരായ പരാതി ശരിവെച്ച് സാങ്കേതിക സര്‍വ്വകലാശാല. മാനേജുമെന്റിനെതിരെ വ്യാപകമായ പരാതിയും ഇത് സംബന്ധിച്ച മൊഴികളും വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. വീഴ്ചപറ്റിയതായി കോളേജ് മാനേജ്‌മെന്റും സമ്മതിച്ചിട്ടുണ്ട്. കോളജില്‍ വേണ്ടത്ര സൗകര്യങ്ങളില്ലന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Kottayam

വീഴ്ച സംഭവിച്ചെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനേജുമെന്റ് സമ്മതിച്ചു. അക്കാദമിക് നിലവാരം പരിശോധിക്കുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ വീണ്ടും പരിശോധന നടത്തും. ഇക്കാര്യങ്ങള്‍ കൂടി പരിശോധിച്ചാവും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക.

English summary
Technical University against Toms College
Please Wait while comments are loading...