അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം; എല്ലാം സഭാ പുസ്തകത്തില്‍, ബിജെപി നേതാവ് മൊഴി നല്‍കി

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ആലപ്പുഴ: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ആര്‍എസ്എസ് സംവാദകനും ബിജെപി ബൗദ്ധിക് സെല്‍ സംസ്ഥാന കണ്‍വീനറുമായ ടിജി മോഹന്‍ദാസിന്റെ നടപടി ഏറെ വിവാദമായിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഹിന്ദുക്കള്‍ ആ ക്ഷേത്രം വീണ്ടെടുക്കാനാണ് ഇനി ജോലി ചെയ്യേണ്ടതെന്നുമായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

26

എഐവൈഎഫ് ജില്ലാ സെക്രട്ടറി ടിടി ജിസ്‌മോന്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മോഹന്‍ദാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കി.

അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉല്‍ഖനനം നടത്തിയാല്‍ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങല്‍ ലഭിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു. മാരാരിക്കുളം പോലീസ് സ്‌റ്റേഷനിലെത്തിയാണ് പ്രതി മൊഴി നല്‍കിയത്.

പള്ളിക്കെതിരേ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ക്രൈസ്തവ സഭ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ അധികരിച്ചാണ് ട്വീറ്റ് ചെയ്തതെന്നും മോഹന്‍ദാസ് വിശദീകരിച്ചു.

മതസ്പര്‍ദ്ധ വര്‍ളര്‍ത്തുന്ന യാതൊന്നും പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് നീക്കം നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും മോഹന്‍ദാസ് പറഞ്ഞു.

പരാതിയെ ഭയക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു. പള്ളി മുറ്റത്ത് സമ്മേളനം സംഘടിപ്പിച്ച് വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മോഹന്‍ദാസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP Leader TG Mohandas give statements before Police on Communal comments

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്