• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

"സ്ത്രീകള്‍ മലകയറിയിരുന്ന ഏഴ് വര്‍ഷവും അയ്യപ്പന്‍ ബ്രഹ്മചാരി ആയിരുന്നില്ലേ? ടിജി മോഹന്‍ദാസ്

  • By Aami Madhu

സുപ്രീം കോടതി വിധിക്ക് പിന്നാലെയും സ്ത്രീകളെ മലകയറ്റുന്നത് സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിന് ഭക്തരെന്ന് അവകാശപ്പെടുന്ന പ്രതിഷേധകര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നുമാണ്. ബിജെപിയും ഈ വാദം ശക്തമായി ഉന്നയിച്ച് പ്രതിഷേധത്തിനൊപ്പം തന്നെയുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് ആര്‍എസ്എസ് ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും ഇപ്പോള്‍ നിലപാട് മാറ്റി.എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതില്‍ തടസ്സമില്ലെന്ന വാദമാണ് ആദ്യം മുതല്‍ തന്നെ ബിജെപി ഐടി സെല്‍ തലവനായ ടിജി മോഹന്‍ദാസ് ഉന്നയിച്ചത്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇപ്പോള്‍ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള കാര്യങ്ങളാണെന്നുമാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ടിജി ഉന്നയിച്ചത്. ഇപ്പോള്‍ മലയില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച മുന്‍പ് ടിജി പങ്കെടുത്ത ചര്‍ച്ചയുടെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

 സ്ത്രീകള്‍ കയറിയിരുന്നു

സ്ത്രീകള്‍ കയറിയിരുന്നു

എന്തോ സഹസ്രാബ്ദങ്ങളായി അവിടെ സ്ത്രീകള്‍ കയറിയിരുന്നില്ല എന്നാണ് അവര്‍ പരയുന്നത്. അത് തെറ്റാണ്. സ്ത്രീകള്‍ കയറിയിരുന്നു. ദുര്‍ഘടം പിടിച്ച സ്ഥലമായതു കൊണ്ട് എണ്ണത്തില്‍ കുറവായിരുന്നു എന്നു മാത്രം.പണ്ട് ശബരിമലയില്‍ കൊടിമരമില്ലായിരുന്നു. പിന്നീട് കൊടിമരം വന്നു. തുടര്‍ന്ന് മലയാള മാസം ഒന്നാം തീയതി കൂടെ നട തുറക്കാന്‍ തീരുമാനിച്ചു.

 സ്ത്രീകളും കയറി

സ്ത്രീകളും കയറി

അതുവരെ മണ്ഡല, മകര വിളക്ക് രണ്ടു സീസണില്‍ മാത്രം തുറക്കുന്ന കാനന ക്ഷേത്രമായിരുന്നു ശബരിമല. പിന്നീട് മലയാള മാസം ഒന്നാം തീയതി നട തുറക്കാന്‍ തുടങ്ങി. പിന്നീട് അഞ്ച് ദിവസം കൂടി ചേര്‍ത്ത് ആറ് ദിവസം നട തുറന്ന് വെക്കാന്‍ തുടങ്ങി. മലയാള മാസം ഒന്നാം തീയതി തുറക്കാന്‍ തുടങ്ങിയതോടെ വ്രതമൊന്നുമില്ലാതെ തന്നെ ആളുകള്‍ മലകയറാന്‍ തുടങ്ങി. കൂടെ സ്ത്രീകളും കയറാന്‍ തുടങ്ങി.

 ഹൈക്കോടതിയെ സമീപിച്ചു

ഹൈക്കോടതിയെ സമീപിച്ചു

84-85 കാലഘട്ടം മുതലാണ് ഇത്.എന്നാല്‍ 91 ല്‍ ഒരാള്‍ ഹൈക്കോടതിക്ക് കത്തയച്ചു. ചങ്ങനാശ്ശേരിക്കാരനായ മഹേന്ദ്രന്‍ എന്നയാളാണ് കത്തയച്ച്ത്. ഈ പ്രാക്റ്റീസ് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അങ്ങനെ ആ കത്ത് റിട്ട് ആക്കി മാറ്റിയാണ് ജസ്റ്റിസ് ബാലനാരായണമാരാരുടെ വിധി വരുന്നത്. സ്റ്റിസ് പരിപൂര്‍ണന്‍ സീനിയറാണെങ്കിലും അദ്ദേഹം പുറകിലിരിക്കുകയായിരുന്നു, എല്ലാ അര്‍ത്ഥത്തിലും.

 സ്ത്രീകള്‍ വന്നിട്ടുണ്ട്

സ്ത്രീകള്‍ വന്നിട്ടുണ്ട്

അങ്ങനെ ജഡ്ജ്മെന്‍റില്‍ ദേവസ്വം കമ്മീഷ്ണര്‍ പറയുന്നുണ്ട്. , മലയാള മാസം ഒന്നാം തീയതി അവിടെ ചോറൂണ് നടക്കുന്നു. എല്ലാ സ്ത്രീകളും വരുന്നുണ്ട്. നൂറുകണക്കിന് രസീതുകളും അവര്‍ ഹാജരാക്കി. അവരുടെ മകള്‍ക്കും അവിടെ ചോറൂണ് നടത്തി. അതിന്റെ ഫോട്ടോ പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ക്ക് എട്ടുവര്‍ഷം കാത്തിരുന്നിട്ടുണ്ടായ കുട്ടിയാണ്. അയ്യപ്പന്റെ മുന്നില്‍ ചോറൂണ് നടത്തിക്കൊള്ളാമെന്ന് വഴിപാടുണ്ടായിരുന്നു. അങ്ങനെ രസീത് കൊടുത്തിട്ടാണ് അത് ചെയ്തത്. അതിനര്‍ത്ഥം കുറഞ്ഞ എണ്മത്തിലാണെങ്കിലും സ്ത്രീകള്‍ അവിടെ വന്നിട്ടുണ്ട്.

 നൈഷ്ഠിക ബ്രഹ്മചാരി

നൈഷ്ഠിക ബ്രഹ്മചാരി

91 മുതലാണ് നൈഷ്ഠിക ബ്രഹ്മചാരിയെന്ന വാദം വരുന്നത്. ഹനുമാന്‍റെ അത്രയും വരുന്ന നൈഷ്ഠിക ബ്രഹ്മചാരി വേറെയുണ്ടോ? ഇനി നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ തന്നെ അവരുടെ അടുത്തേക്ക് സ്ത്രീകള്‍ വന്നാലും അവര്‍ക്ക് ഒരു കുലുക്കവും ഉണ്ടാകില്ല. അത് അയ്യപ്പനാണെങ്കിലും ആരാണെങ്കിലും അങ്ങനെ തന്നെ.

 മാളികപ്പുറത്തമ്മ

മാളികപ്പുറത്തമ്മ

ഇനി അയ്യപ്പന്‍റെ കഥ തന്നെ എടുത്താലും അയ്യപ്പന്‍റെ തൊട്ടടുത്തല്ലേ മാളികപ്പുറത്തമ്മ, സ്ത്രീ സാന്നിധ്യം അല്ല. ഇനി ഇങ്ങനെ ഒക്കെ ആണെങ്കിലും നിങ്ങള്‍ എന്തിനാണ് സ്ത്രീകളെ പമ്പയില്‍ തടയുന്നത് എന്തിനാണ്. നിങ്ങള്‍ 18 ാം പടിയില്‍ തടഞ്ഞോളു അവര്‍ മാളികപ്പുറത്തമ്മയെ തൊഴുതിട്ട് പോയ്ക്കോട്ടെ. ഇല്ല കിലോമീറ്റര്‍ ദൂരെ പമ്പയില്‍ തടയുന്നു. ഇതൊക്കെ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന കാര്യമാണ്. കോടതിയില്‍

 ചുവടുമാറ്റം

ചുവടുമാറ്റം

ശബരിമലയില്‍ ഒരേയൊരു പ്രതിഷ്ഠയല്ലേ ഉള്ളൂ. ശാസ്താവ് വേറെ അയ്യപ്പന്‍ വേറെ രണ്ടു പ്രതിഷ്ഠയില്ലല്ലോ. ഒറ്റ പ്രതിഷ്ഠയല്ലേ ഉള്ളൂ. അപ്പോള്‍ നമുക്ക് ആവശ്യമുള്ളപ്പോള്‍ അയ്യപ്പനാണ് നൈഷ്ഠിക ബ്രഹ്മചാരിയാണ്. നമുക്ക് ആവശ്യമില്ലാത്തപ്പോള്‍ ശാസ്താവും രണ്ടു ഭാര്യമാരുണ്ട്, കുട്ടിയുമുണ്ട്.ഇങ്ങനെ ഈ ചുവടുമാറ്റം നടത്തുന്നതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധി വന്നത്.

 ഒളിച്ചുവെക്കാന്‍ കഴിയില്ല

ഒളിച്ചുവെക്കാന്‍ കഴിയില്ല

ഫാക്റ്റ് നിങ്ങള്‍ക്ക് ഒളിച്ചുവെക്കാന്‍ സാധിക്കില്ല. 81 മുതല്‍ സ്ത്രീകള്‍ കയറുന്നുണ്ട്. അവിടെ തന്തരിയുണ്ട് ദേവസ്വം ബോര്‍ഡ് ഉണ്ട്. എന്നിട്ടും സ്ത്രീകള്‍ കയറിയപ്പോള്‍ അവര്‍ അല്ലാതെ ഏഴ് വര്‍ഷം കഴിഞ്ഞ് ഒരു മഹാഭക്തനായ മഹേന്ദ്രന്‍ മുളക്കേണ്ടി വന്നു ഇതിനെ ചോദ്യം ചെയ്യാന്‍. ഈ അദ്ഭുത ശിശുവാണ് 91 ലെ വിധി.

 വരുമെന്ന് കരുതുന്നില്ല

വരുമെന്ന് കരുതുന്നില്ല

ഈ മണ്ഡലകാലത്ത് കേരളത്തില്‍ നിന്ന് സ്ത്രീകള്‍ വരുമെന്ന് കരുതുന്നില്ല. പക്ഷേ പുറത്ത് നിന്ന് നിരവധി പേര്‍ വരും. പക്ഷേ ഇവിടെ മറ്റൊരു കാര്യമുണ്ട്. ഒരുപക്ഷേ ഒരു ദേവപ്രശ്നം വെക്കും. അവിടെ പോകുന്ന സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് പറഞ്ഞേക്കാം.അങ്ങനെ വിരട്ടിയാല്‍ സ്വാഭാവികമായും സ്ത്രീകള്‍ പേടിക്കും.

 ഗുരുവായൂരില്‍

ഗുരുവായൂരില്‍

ഗുരുവായൂരില്‍ ചൂരിദാര്‍ ഇട്ട് കയറാമെന്ന് പറഞ്ഞപ്പോള്‍ എല്ലാ ഹൈന്ദവ സംഘടനകളും സമ്മതിച്ചു. ​എന്നാല്‍ പിന്നീട് ഒരു ദേവപ്രശ്നം നടത്തി. എന്നിട്ട് പറഞ്ഞു ശ്രീകൃഷ്ണന് അതൃപ്തിയില്ല പക്ഷേ ആനകള്‍ക്ക് ഇഷ്ടല്ല. അതിനാല്‍ ചൂരിദാറിട്ട് കയറിയാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചോ അല്ല മറ്റ് ക്ഷേത്രത്തില്‍ വെച്ചോ അവരെ ആനകുത്തുമെന്ന്. ഇങ്ങനെ ഉള്ള ദുരിതങ്ങളും ഇതിന് പിന്നാലെ വരും.

ഇതിപ്പോള്‍ ഒരു പ്രസ്റ്റീജ് ഇഷ്യൂവാണ്. തന്നോട് ഈ കേസില്‍ കക്ഷി ചേരാന്‍. പക്ഷേ ഞാനില്ലെന്ന് പറഞ്ഞു.

 യൂട്രസ് നീക്കം ചെയ്തു

യൂട്രസ് നീക്കം ചെയ്തു

ഒരിക്കല്‍ ഒരു സ്ത്രീ തന്‍റെ യൂട്രസ് നീക്കം ചെയ്ത് തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാല്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീ ആയത് കൊണ്ട് കോടതി അവരെ തടഞ്ഞു. അവരുടെ കരച്ചില്‍ ഇന്നും തന്‍റെ ചെവിയില്‍ ഉണ്ട്. അതിന് ശേഷമാണ് താന്‍ ഇതിന് വേണ്ടി കാമ്പെയ്ന്‍ തുടങ്ങിയത്.

 കയറരുത് എന്ന് എങ്ങനെ പറയും

കയറരുത് എന്ന് എങ്ങനെ പറയും

മരിച്ചു പോയ പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്റെ ആത്മകഥയില്‍ അവര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തക ആയിരുന്ന സമയത്ത് കരുണാകരന്‍റെ കൂടെ റിപ്പോര്‍ട്ടിങ്ങിന് മലകയറിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ട്. അവരുടെ പ്രായം അന്ന് 48 ഓ 49 ഒക്കെയായിരുന്നു. അവരും സന്നിധാനത്ത് കയറിയിരുന്നു. തെങ്ങില്‍ കയറുന്ന എത്ര സ്ത്രീകളുണ്ട് കുറവല്ലേ എന്നു വെച്ച് ആരെങ്കിലും സ്ത്രീകള്‍ തെങ്ങില്‍ കയറരുതെന്ന് പറയുമോ. മോഹന്‍ദാസ് ചോദിച്ചു.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
tg mohandas supports sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more