അരുത് ചങ്ങായീ: ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേയ്ക്ക്
കുറ്റ്യാടി: നാദാപുരം സബ് ഡിവിഷണൽ ഡിവൈഎസ് പി വികെ രാജുവിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസും സ്റ്റുഡന്റ്സ് പോലീസും ആവിഷ്ക്കരിച്ച "അരുത് ചങ്ങായീ " ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ രണ്ടാം ഘട്ട ക്യാമ്പയിന് ഡിസംബർ ഒമ്പതിന് വട്ടോളിയിൽ തുടക്കമാവും.
ലഹരിക്കെതിരെയുള്ള വലിയൊരു സന്ദേശം നൽകി കൊണ്ട് ജനമൈത്രി പോലീസിന്റെയും, എസ്.പി.സി, - വനിതാ പോലീസിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ സ്കൂളുകളിൽ ആദ്യഘട്ടത്തിൽ ബോധവത്ക്കരണ പ്രയാണം നടത്തിയിരുന്നു.

കുട്ടികളുടെയും, വനിതാ പോലീസിന്റെയും കലാപ്രകടനങ്ങൾ വൻ വിജയമായതിനെ തുടർന്നാണ് രണ്ടാം ഘട്ട ലഹരി വിരുദ്ധക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി 9ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സര പരിപാടികൾ നടക്കും. അടിക്കുറിപ്പ് മത്സരം, ചിത്രരചന, ഫ്ളാഷ് മോബ് (പത്ത് മിനുട്ട് ) തുടങ്ങിയവയാണ് മത്സര ഇനങ്ങൾ.വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോ ഫിയും സമ്മാനമായി നൽകും. പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികളും, ടീമുകളും കൂടുതൽ വിവരങ്ങൾക്ക് 9497975718 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.












Click it and Unblock the Notifications