പ്രൊഫൈൽ ഫോട്ടോ കണ്ട് പ്രണയിച്ചു,നേരിട്ടു കണ്ടപ്പോൾ കാമുകന്റെ ബോധംപോയി! 17കാരി വീട്ടിലേക്ക് മടങ്ങി...

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

തൊടുപുഴ: ഫേസ്ബുക്ക് കാമുകനെ തേടി അടിമാലിയിലെത്തിയ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. ഫേസ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോയിൽ കണ്ട പെണ്‍കുട്ടിയല്ലെന്ന് പറഞ്ഞ് കാമുകൻ കൈയൊഴിഞ്ഞതോടെയാണ് കഴക്കൂട്ടം സ്വദേശിനിയായ പെൺകുട്ടിയെ പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടത്.

നടൻ അജു വർഗീസിനെ പോലീസ് വിളിച്ചുവരുത്തി, മൊഴിയെടുക്കും; മാപ്പ് പറഞ്ഞിട്ടും അജു വർഗീസിന് രക്ഷയില്ല...

മുൻ ഭർത്താവ് ദിലീപ് ജയിലിൽ! മഞ്ജു വാര്യർ ദുബായിലേക്ക്, കൂടെ തമിഴ് നടൻ പ്രഭുവും..ഒരു വാക്ക് പോലും..

മൂന്നാർ വട്ടവടയിലെ റിസോർട്ട് ജീവനക്കാരനായ കാമുകനെ തേടിയാണ് പെൺകുട്ടി അടിമാലിയിലെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ പതിനേഴുകാരിയും, വട്ടവടയിലെ റിസോർട്ട് ജീവനക്കാരനും കുറുപ്പംപ്പടി സ്വദേശിയുമായ യുവാവും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്നും പെൺകുട്ടി യുവാവിനോട് ആവശ്യപ്പെട്ടിരുന്നു.

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

നേരിൽ കാണണമെന്ന് ആവശ്യം...

നേരിൽ കാണണമെന്ന് ആവശ്യം...

ഫേസ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് യുവാവിനെ നേരിൽ കാണണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടത്. തന്നെ കാണാൻ തിരുവനന്തപുരത്തേക്ക് എത്താനാണ് പെൺകുട്ടി യുവാവിനോട് ആദ്യം ആവശ്യപ്പെട്ടത്.

കാമുകനെ കാണാനുറച്ച്...

കാമുകനെ കാണാനുറച്ച്...

എന്നാൽ പല കാരണങ്ങളാൽ വട്ടവടയിലെ റിസോർട്ട് ജീവനക്കാരനായ യുവാവിന് തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞില്ല. തുടർന്നാണ് പെൺകുട്ടി തന്റെ കാമുകനെ കാണാനായി വീട്ടിൽ നിന്നും ഇറങ്ങിയത്.

ആദ്യം കൊച്ചിയിൽ...

ആദ്യം കൊച്ചിയിൽ...

കാമുകനെ തേടി ‍ഞായറാഴ്ച വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ആദ്യം കൊച്ചിയിലാണെത്തിയത്. ചൊവ്വാഴ്ച കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി അലഞ്ഞ പെൺകുട്ടി പിന്നീട് വട്ടവടയിലേക്ക് തിരിക്കുകയായിരുന്നു.

അടിമാലിയിൽ...

അടിമാലിയിൽ...

ചൊവ്വാഴ്ച രാത്രി വൈകിയാണ് പതിനേഴുകാരി അടിമാലിയിൽ ബസിറങ്ങുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡിൽ പരിഭ്രാന്തയായി നിൽക്കുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യങ്ങൾ തിരക്കിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

പ്രണയ കഥ...

പ്രണയ കഥ...

പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്ക് പ്രണയത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വട്ടവടയിലെ കാമുകനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിരുന്നു.

പറ്റിച്ചെന്ന് കാമുകൻ...

പറ്റിച്ചെന്ന് കാമുകൻ...

അന്വേഷണത്തിനൊടുവിൽ പോലീസ് കാമുകനെ വട്ടവടയിൽ നിന്നും കണ്ടെത്തി. എന്നാൽ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോ കണ്ടാണ് താൻ പെൺകുട്ടിയെ പ്രണയിച്ചതെന്നും, പെൺകുട്ടി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് കാമുകൻ പോലീസിനോട് പറഞ്ഞത്.

ബന്ധുക്കൾക്കൊപ്പം...

ബന്ധുക്കൾക്കൊപ്പം...

തന്റെ യഥാർത്ഥ ഫോട്ടോ കാണാതെ തന്നെ പ്രണയിച്ച കാമുകൻ തള്ളിപ്പറഞ്ഞതോടെ വീട്ടുകാർക്കൊപ്പം പോകാമെന്ന് പെൺകുട്ടി സമ്മതിക്കുകയായിരുന്നു. തുടർന്ന് അടിമാലിയിലെത്തിയ ബന്ധുക്കൾക്കൊപ്പം പോലീസ് പെൺകുട്ടിയെ വിട്ടയച്ചു.

English summary
The girl who refused by her boyfriend went with relatives.
Please Wait while comments are loading...