കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവൂരിന്‍റെ ചരിത്രം ഇനി പുസ്തകത്തില്‍, ടി മുഹമ്മദലി മൗലവി മാവൂർ രചിച്ച ‘ ഒരു പുരുഷായുസ്സിന്റെ ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

മാവൂരിന്‍റെ ചരിത്രം ഇനി പുസ്തകത്തില്‍, ടി മുഹമ്മദലി മൗലവി മാവൂർ രചിച്ച ‘ ഒരു പുരുഷായുസ്സിന്റെ ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

  • By Sreejith Kk
Google Oneindia Malayalam News

മാവൂര്‍: മാവൂരിന്‍റെ ആദ്യ പ്രാദേശിക ചരിത്ര പുസ്തകമായ ടി. മുഹമ്മദലി മൗലവി മാവൂർ രചിച്ച 'ഒരു പുരുഷായുസ്സിന്‍റെ ഓർമ്മകളിലൂടെ’ എന്ന പുസ്തകം മാവൂർ ഹിദായത്തുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി. ഹംസ ഹാജി തയ്യിലിന് നല്‍കി പ്രമുഖ പത്രപ്രവർത്തകൻ ടി.പി ചെറൂപ്പ പ്രകാശനം ചെയ്തു. പഴയകാല മാവൂരിനെ സത്യസന്ധമായി പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതാണ് മുഹമ്മദ് മൗലവിയുടെ കൃതി.


ഇദ്ദേഹം വായനയെ ഇഷ്ടപ്പെട്ടതും വായന ലോകത്ത് സജീവമായതും ചന്ദ്രിക ദിന പത്രത്തിലൂടെയാണ്. ചെറുപ്പകാലത്ത് ചന്ദ്രിക പത്രം ഉറക്കെവായിച്ചു സുഹൃത്തുക്കളെ കേൾപ്പിക്കുന്നതായിരുന്നു തന്‍റെ പരന്ന വായനക്ക് പ്രേരണയായത്. പ്രായം 70 കഴിഞ്ഞ മൗലവിക്ക് പ്രായത്തിന്‍റെ അവശതകൾ ഉണ്ടെങ്കിലും ഓർമ്മകളുടെ കനൽ കെടാതെ കത്തി നിൽക്കുന്നു. ചടങ്ങിൽ കെ മുഹമ്മദ് ബാഖവി അധ്യക്ഷതവഹിച്ചു. പ്രവാസി കൂട്ടായ്മയായ 'പാം ജിദ്ദ’ യുടെ പ്രസിഡണ്ടായിരുന്ന മൻസൂർ അലിയുടെ പുത്രൻ അംറാസ് അലിൻ തയ്യിൽ മുഹമ്മദ് മൗലവിക്കുള്ള ഉപഹാരം സമർപ്പിച്ചു. മാവൂർ പ്രസ്ഫോറം പ്രസിഡണ്ട് അബ്ദുള്ള മാനൊടുകയിൽ പുസ്തകപരിചയം നടത്തി.

booknrlse

എൻ.വി.കെ മുഹമ്മദ് ഫൈസി ,കെ.എം കുഞ്ഞവറാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാക്ക് ,പി.ടി.സി മുഹമ്മദലി, എൻ.പി അഹമ്മദ്, കെ.ഉസ്മാൻ ,മുഹമ്മദ് അശ്റഫ് റഹ്മാനി, ചിറ്റടി അഹമ്മദ് കുട്ടി ഹാജി ,കെ വി ശംസുദ്ദീൻ ഹാജി എം ഇസ്മായീൽ മാസ്റ്റർ, എം.പി അലവിക്കുട്ടി എന്നിവർ സംസാരിച്ചു. പി ഉമ്മർ കുട്ടി സ്വാഗതവും ജലീൽ പാഴൂർ നന്ദിയും പറഞ്ഞു. പുസ്തകം താൽപ്പര്യപ്പെടുന്നവർക്കും വിശദ വിവരങ്ങൾ അറിയാനും 9446173246 എന്ന നമ്പറില്‍ ബന്ധപ്പെടുക.

English summary
The history of Mavoor is now in the book, Moulavi maavoorr's book released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X