കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഗുണ്ടകളെ നാടുകടത്താന്‍ കാപ്പാ നിയമം

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയില്‍ ഗുണ്ടാ ആക്ട് നിയമമൊക്കെ ഉണ്ടെങ്കിലും പലപ്പോഴും കേരളത്തില്‍ അതൊക്കെ നോക്കുകുത്തികളാകുകയാണ്. ഇനിയൊരു ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ ഗുണ്ടകളെ ഇറക്കാതിരിക്കാന്‍ കാപ്പ നിയമം ശക്തമാക്കുന്നു. കേരള ആന്റി സോഷ്യല്‍ പ്രിവന്‍സ് ആക്ട് എന്നതാണ് കാപ്പ നിയമം. തെക്കന്‍ ജില്ലകളിലാണ് കാപ്പാ നിയമം നടപ്പാക്കുന്നത്.

തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവില്‍ കാപ്പാ നിയയം ബാധകമാണ്. ഇപ്പോള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് നടപ്പാക്കുന്നത്. കാപ്പനിയമത്തിലെ സെഷന്‍ മൂന്ന് പ്രകാരം ഗുണ്ടകളെ ജയിലടയ്ക്കും. കുറ്റകൃത്യത്തിന്റെ കാഠിന്യം അുസരിച്ച് സെഷന്‍ 15 പ്രകാരം നാടുകടത്തും. പിന്നെ ചുരുങ്ങിയത് ഒരു വര്‍ഷം കഴിഞ്ഞ് മാത്രമേ പ്രതികള്‍ക്ക് സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയൂ.

arrest

തിരുവനന്തപുരം പള്ളിക്കില്‍ നിയമവിരുദ്ധമായി മദ്യവില്‍പന നടത്തുന്നതിനെ കുറിച്ച് വിവരം നല്‍കിയ രാജേന്ദ്രകുമാര്‍ എന്നയാളെ തല്ലിയ സംഭവവും അരുവിപ്പറമ്പില്‍ ഗുണ്ടാപിരിവ് നല്‍കാത്തതിന്റെ പേരില്‍ ഏഴ് ലോറികള്‍ അടിച്ചു തകര്‍ത്ത സംഭവവും ഉണ്ടായ പശ്ചാത്തലത്തിലാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കാന്‍ പൊലീസ് ഉന്നതതലത്തില്‍ തീരുമാനിച്ചത്.

ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി ദക്ഷിണമേഖല ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ദക്ഷിണ മേഖലയില്‍ വരുന്ന ജില്ലകളിലെ എസ് പിമാര്‍ ഈ സംഘത്തിലെ അംഗങ്ങളായിരിക്കും. ഗുണ്ടാ സംഘത്തിനിനെതിരെ പ്രത്യക സംഘം നടത്തുന്ന അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും അത്ത് ദിവസം തന്നെ നല്‍കുന്നതിന് എസ് പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
An Act specifically to provide for the effective prevention and control of certain kind of anti-social activities is the State of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X