കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമുക്കോയ മരിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചയാളെ പിടികൂടണമെന്ന് മോഹന്‍ലാല്‍

  • By Sruthi K M
Google Oneindia Malayalam News

സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയ കൊല്ലുന്നത് ഇതാദ്യമായല്ല. അടുത്തിടെ പ്രശസ്ത താരം മാമുക്കോയയെയായിരുന്നു സോഷ്യല്‍ മീഡിയ കൊന്നത്. സ്വന്തം മരണ വാര്‍ത്ത കേട്ട മാമുക്കോയ ചിരിച്ചപ്പോള്‍ മാമുക്കോയയുടെ ആരാധകരൊക്കെ വിമര്‍ശനങ്ങളുമായി എത്തുകയായിരുന്നു.

ഒടുവില്‍ താരരാജാവ് മോഹന്‍ലാലും പ്രതികരിച്ചു. മോഹന്‍ലാല്‍ സ്വന്തം ബ്ലോഗിലൂടെയാണ് സോഷ്യല്‍മീഡിയയിലെ 'കൊലപാതികള്‍ക്കെതിരെ' ആഞ്ഞടിച്ചത്. മാമൂക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം എന്നാണ് ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

'മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം'

'മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം'

മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം എന്ന തലക്കെട്ടോടു കൂടിയാണ് ബ്ലോഗ് തുടങ്ങുന്നത്.

ഒരു തമാശയായി തള്ളിക്കളയാനാവില്ല

ഒരു തമാശയായി തള്ളിക്കളയാനാവില്ല

സ്വന്തം മരണ വാര്‍ത്ത കേട്ട മാമുക്കോയ ചിരിച്ചപ്പോള്‍ പലരും അതു തമാശയായി തള്ളിക്കളഞ്ഞു. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ വെറും തമാശയായി കാണാന്‍ സാധിക്കില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ കൊല്ലുന്ന പരിപാടി വര്‍ദ്ധിച്ചു വരികയാണെന്നും താരം പറയുന്നു.

മോഹന്‍ലാലിനെയും കൊന്നു

മോഹന്‍ലാലിനെയും കൊന്നു

പണ്ട് താനും മരിച്ചെന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നപ്പോഴാണ് തന്റെ മരണ വാര്‍ത്ത വീട്ടിലെത്തുന്നത്. കാറപകടത്തില്‍ മരിച്ചെന്നു ഫോണിലൂടെ ആരോ വിളിച്ചു പറയുകയായിരുന്നു. അന്നു തന്റെ അച്ഛനും അമ്മയും ടെന്‍ഷനടിച്ചു മരിച്ചില്ലെന്നേയുള്ളൂ. ഞാന്‍ ഫോണ്‍ വിളിച്ച് സംസാരിച്ചപ്പോഴും പൊട്ടിക്കരഞ്ഞ് ലാലു ഇതു നീ തന്നെയാണോയെന്നാണ് അമ്മ ചോദിച്ചത്. ഇതൊന്നും തമാശയായി തള്ളി കളയാവുന്നതല്ലെന്നും താരം പറയുന്നു.

ഇങ്ങനെ പറയുന്നവര്‍ മനുഷ്യരാണോ?

ഇങ്ങനെ പറയുന്നവര്‍ മനുഷ്യരാണോ?

ജീവിച്ചിരിക്കുന്നയാള്‍ മരിച്ചുവെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് അതിലൂടെ എന്തു ആനന്ദമാണ് കിട്ടുന്നതെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. ഇങ്ങനെ പറയുന്നവര്‍ മനുഷ്യരാണോയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

ശിക്ഷ നല്‍കണം

ശിക്ഷ നല്‍കണം

ഇത്തരക്കാരെ പിടികൂടി ശിക്ഷ നല്‍കണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മാമുക്കോയ മരിച്ചെന്ന വാര്‍ത്ത പോസ്റ്റ് ചെയ്തയാളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടികൂടാന്‍ പറ്റുമെങ്കില്‍ ചെയ്യണമെന്നാണ് താരത്തിന്റെ അഭിപ്രായം.

ആദ്യം വാട്‌സ്ആപ്പിലൂടെ

ആദ്യം വാട്‌സ്ആപ്പിലൂടെ

വാട്‌സ്ആപ്പിലെത്തിയ വാര്‍ത്ത പിന്നീട് ഫേസ്ബുക്കിലൂടെ പരക്കുകയാണുണ്ടായത്. അപ്പോള്‍ മാമുക്കോയ വയനാട്ടിലായിരുന്നു.

English summary
The Malayali perversion that “killed” Mamukkoya says actor mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X