സമവായ നീക്കങ്ങള്‍ ഫലം കണ്ടില്ല; മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള യോഗം വൈകി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗം ആരംഭിക്കാന്‍ രണ്ട് മണിക്കൂര്‍ വൈകി. രാവിലെ 10 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം 12 മണി കഴിഞ്ഞാണ് തുടങ്ങിയത്. ഭാരവാഹികളെ തര്‍ക്കമില്ലാതെ സമവായത്തിലൂടെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സംസ്ഥാന നേതൃത്വം നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ല.

എന്തിന് ഓട്ടോയിൽ കയറി.. കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അപമാനിച്ച് ബിജെപി എംപി കിരൺ ഖേർ!!

ഇന്നലെ രാവിലെ ആരംഭിച്ച ചര്‍ച്ച ഇന്ന് രാവിലെയും തുടര്‍ന്നുവെങ്കിലും പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി അടക്കമുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് ഒരേ സ്വരത്തിലുള്ള അഭിപ്രായസ്വരൂപണത്തിലെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഉച്ചയോടെ കാസര്‍കോട്ടെത്തിയ മജീദും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍റഹ്മാന്‍ കല്ലായിയും അസി. റിട്ടേണിങ് ഓഫിസര്‍ സി.കെ സുബൈറും നിലവിലുള്ള ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചകളാണ് ഫലം കാണാത്തതിനാല്‍ ഇന്ന് രാവിലേയും തുടര്‍ന്നത്. എന്നാല്‍ മജീദ് ഇന്നലെ തന്നെ മടങ്ങിയിരുന്നു.

muslimleague

ഇന്നത്തെ ചര്‍ച്ചയും ഒരു വ്യക്തമായ തീരുമാനത്തിലെത്താതെയാണ് പിരിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് തവണ പ്രധാന ഭാരവാഹിത്വം വഹിച്ചവര്‍ പുതിയ ഭാരവാഹി പട്ടികയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശമെങ്കിലും മൂന്ന് തവണ തികച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഖമറുദ്ദീന്റെ പേര് ഭാരവാഹി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും ജനറല്‍ സെക്രട്ടറി ഖമറുദ്ദീനും തുടര്‍ച്ചയായ മൂന്ന് തവണ എന്ന കാലാവധി പൂര്‍ത്തിയാക്കിയവരായതിനാല്‍ രണ്ടുപേരും മാറി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്നാണിത്. ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിക്കാനുള്ള സാധ്യത ഉണ്ടെന്നാണറിയുന്നത്.

ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറദ്ദീന്‍ സ്വാഗതം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The meeting to select Muslim leaders was delayed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്